കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍

കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍

Breaking News Health

കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍

കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിന്റെ രോഗപ്രതചിരോധ സംവിധാനത്തെ സഹായിക്കുന്ന ഒരു പുതിയതരം രോഗപ്രതിരോധ സജീവ തന്മാത്രകളെ സൃഷ്ടിച്ച് ഗവേഷകര്‍.

വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഇമ്മ്യുണോതെറാപ്പി റിസര്‍ച്ച് സെന്റര്‍ പ്രശസ്ത ജേണലായ സെല്ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കാന്‍സര്‍ രോഗത്തിനെതിരായി വിപ്ളവകരമായ പോരാട്ടത്തിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുള്ളത്.

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ ലാബിന് 70 ശതമാനം നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി സാമഗ്രികള്‍ നഷ്ടപ്പെടുകയും ചെയ്തതിനു 5 മാസത്തിനു ശേഷമാണ് വിജയകരമായ ഒരു പരീക്ഷണ ഫലം പ്രസിദ്ധീകരിച്ചതെന്ന് വെയ്സ്മാന്‍ ഡയറക്ടര്‍ പ്രൊഫ. ഇറ്റഡാ അമിത് പറഞ്ഞു.

സാധാരണയായി ബാക്ടീരിയ വൈറസുകള്‍, കാന്‍സര്‍ കോശങ്ങള്‍ എന്നിവ ദഹിപ്പിക്കാന്‍ കഴിവുള്ള പ്രത്യേക വെളുത്ത രക്താണുക്കളായ മാക്രോഫോളുകളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.

വലിയ ഭക്ഷണം കഴിക്കുന്നവര്‍ എന്നതിന്റെ ഗ്രീക്ക് പദത്തില്‍ നിന്നാണ് ഇത് വരുന്നത്. എന്നിരുന്നാലും ട്യൂമറിനുള്ളില്‍ മാക്രോഫോളുകള്‍ കാന്‍സര്‍ കോശങ്ങളെ ഭക്ഷിക്കുന്നില്ല.

മറിച്ച് അവയെ വളരാന്‍ സഹായിക്കുന്നു. ഈ അപകടകരമായ മാക്രോഫോളുകളെ തടയുന്നതിനും അതേ സമയം മറ്റ് രോഗപ്രതിരോധ കോശങ്ങളെ കാന്‍സറിനെ ആക്രമിക്കാന്‍ പ്രേരിപ്പിക്കാനുമായി ലാബ് ജൈവ തന്മാത്രകള്‍ രൂപ കല്‍പ്പന ചെയ്തു.

പ്രത്യേക ആന്റിബോഡികള്‍ അടങ്ങിയ പുതിയ ജൈവ തന്മാത്രകള്‍ സംഘം രൂപകല്‍പ്പന ചെയ്തു. ഇവ ദോഷകപമായ മാക്രോഫോളുകളുടെ പ്രവര്‍ത്തനത്തെ തടയുന്നതു മാത്രമല്ല ഈ തന്മാത്രകളില്‍ സൈറ്റോളുകള്‍ അടങ്ങിയിട്ടുണ്ട്.

ഇത് രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുകയും ശരീരത്തിന്റെ സ്വാഭാവിക കൊലയാളി കോശങ്ങളെ കോശത്തിനെതിര പോരാടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

ശക്തമായ ഒരു പ്രോട്ടീന്‍ ആണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രശ്നങ്ങളുള്ള കോശങ്ങള്‍ കണ്ടെത്താനും ട്യൂമറിനുള്ളിലെ രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.