പുത്തന്‍ ഡെച്ച് ടെക്നോളജി; ഇന്ത്യയില്‍ ഇനി പച്ചക്കറി, പഴം എല്ലാ സീസണിലും വിളവ്
ബംഗളുരു: സ്ട്രോബറി, ചെറി, തക്കാളി, കറി ഇലകള്‍ എന്നിവയ്ക്ക് ഇന്ത്യയിലുള്ള വലിയ ഡിമാന്റ് കണക്കിലെടുത്ത് എല്ലാ സീസണിലും ലഭിക്കത്തക്ക തരത്തിലുള്ള ആധുനിക ഡെച്ച് ടെക്നോളജി ഇഉന്ത്യയില്‍ പരീക്ഷിക്കുന്നു.
പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കൃഷി രീതിയാണ് രാജ്യത്ത് തുടങ്ങുവാന്‍ പോകുന്നത്. ഗ്രീന്‍ ഹൌസ് ടെക്നോളജിയിലൂടെ എല്ലാ സീസണിലും ഒരുപോലെ വിളവ് ലഭിക്കുന്ന കൃഷി രീതിയാണ് പരീക്ഷിക്കപ്പെടുന്നത്. മാത്രമല്ല ഇതിന് ഏറ്റവും പുതിയ ടെക്നോളജിയുടെ പിന്തുണയുമുണ്ട്.
ലോക്കല്‍ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, ആരംഭിക്കുക, തൊഴിലാളികളെ കണ്ടെത്തുക, കൃഷിയുടെ തുക കുറയ്ക്കുക, ടെക്നോളജി പ്രാദേശികമായി കണ്ടെത്തുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് ഗ്രീന്‍ ഹൌസ് ഡെല്‍റ്റ ഡയറക്ടര്‍ ദേശ് രാംനാഥ് പറഞ്ഞു.
ഇതുവഴി കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കാനും എല്ലായ്പ്പോഴും ഒരുപോലെയുള്ള ജലവിതരണം ലഭ്യമാക്കാനും കഴിയും. ഇത് മിഡില്‍ ഈസ്റ്റ് പോലെ കടുത്ത ചൂടുള്ള പ്രദേശങ്ങളില്‍ പോലും വിജയകരമായി നടപ്പാക്കിയതായും ഇവര്‍ പറയുന്നു.
പൈലറ്റ് പോജക്ട് ആയി മൂന്നു ഗ്രീന്‍ ഹൌസുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ചെന്നൈ, ബംഗളുരു, ചാണ്ഡിഗഡ് എന്നിവിടങ്ങളിലായിരിക്കും പൈലറ്റ് ഗ്രീന്‍ ഹൌസുകള്‍. രാജ്യത്ത് ഇത്തരത്തില്‍ 350 മുതല്‍ 400 വരെ ഗ്രീന്‍ ഹൌസുകള്‍ ആരംഭിക്കും.

