നേപ്പാളില്‍ ചര്‍ച്ചുകള്‍ക്കു നേരെ ബോംബാക്രമണം

Breaking News Global

നേപ്പാളില്‍ ചര്‍ച്ചുകള്‍ക്കു നേരെ ബോംബാക്രമണം
കാഠ്മാണ്ഡു: നേപ്പാള്‍ ഹിന്ദു രാഷ്ട്രമെന്ന പദവി എടുത്ത് കളഞ്ഞ് മതേതര രാഷ്ട്രമെന്ന പദവി പുനസ്ഥാപിച്ചു നിയമം കൊണ്ടുവന്നു മണിക്കൂറുകള്‍ക്കകം നിരവധി ചര്‍ച്ചുകള്‍ക്കു നേരെ ആക്രമണം നടന്നു.

 

കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരം ആയിരുന്നു നേപ്പാള്‍ പാര്‍ലമെന്റില്‍ മതേതര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് നിയമം പാസ്സാക്കിയത്. ഇതിനെത്തുടര്‍ന്ന് പ്രതിഷേധപ്രകടനം നടത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തെറായി പ്രവിശ്യയിലെ ജാപ ജില്ലയിലെ നാലോളം ചര്‍ച്ചുകളിലേക്ക് ബോംബെറിഞ്ഞു.

 

ചര്‍ച്ച് ഓഫ് ജ്യോതി ദമാക്ക്, ഇമ്മാനുവേല്‍ ചര്‍ച്ച് ഓഫ് ഖജുറഗര്‍ച്ചി, രണ്ടു സ്വതന്ത്രസഭകളുടെ ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബോംബെറിഞ്ഞ് നാശഷ്ടം വരുത്തുകയായിരുന്നുവെന്ന് പാസ്റ്റര്‍ എന്‍ ‍.എ. തുലാംഗ് പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.