
ലൈറ്റമിന്‍ ഡി എന്ന ജീവകം നമ്മുടെ ശരീരത്തിനു ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ്. ഇതു മനസ്സിലാക്കിത്തന്നെ പലരും എന്തിനും ഏതിനു ഡോക്ടര്‍മാരുടെ കുറുപ്പടിയില്ലാതെതന്നെ സ്വന്തമായി വൈറ്റമിന്‍ ഡി സപ്ളിമെന്റ് വാങ്ങികഴിക്കുന്നവര്‍ ധാരാളമുണ്ട്.
വൈറ്റമിന്‍ ഡി വെറുമൊരു വൈറ്റമിന്‍ മാത്രമല്ല നമ്മുടെ ശരീരത്തിലെ ഹോര്‍മോണിന്റെ രൂപത്തിലും ഇത് പ്രവര്‍ത്തിക്കുന്നു. 200-ലധികം ജീനുകളെ നിയന്ത്രിക്കാന്‍ കഴിവുണ്ട് വൈറ്റമിന്‍ ഡിക്ക്.
വൈറ്റമിന്‍ ഡി ലഭിക്കാന്‍ ആഴ്ചയില്‍ ഏതാനും തവണയെങ്കിലും 10-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍ക്കുക. ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും കാല്‍സ്യം ശ്രോതസ്സുകളും ഉള്‍പ്പെടുത്തുക.
വൈറ്റമിന്‍ ഡിക്കായി സൂര്യപ്രകാശം ഏല്‍ക്കലും ഭക്ഷണക്രമീകരണങ്ങളും സ്വീകരിച്ചശേഷം അനാവശ്യമായി ഷോപ്പുകളില്‍നിന്നുള്ള വൈറ്റമിന്‍ ഡി സപ്ളിമെന്റ് വാങ്ങി കഴിച്ചാല്‍ ഗുണത്തേക്കാളുപരി ദോഷഫലങ്ങള്‍ ആയിരിക്കും സംഭവിക്കുക.
അതിനാല്‍ വൈറ്റമിന്‍ ഡിയുടെ ലെവല്‍ അറിയാനുള്ള ടെസ്റ്റ് നടത്തിയശേഷം ആവശ്യത്തിനു വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇത്തരം സപ്ളിമെന്റുകള്‍ കഴിക്കുക.

