പ്രാര്‍ത്ഥനയും കാമ്പെയ്നും: 26,000ത്തിലധികം കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തില്‍നിന്നു രക്ഷിച്ച് പ്രോ-ലൈഫ് സംഘടന
പ്രാര്‍ത്ഥനയും കാമ്പെയ്നുകളും നടത്തി 26000ത്തിലധികം കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രത്തില്‍നിന്ന് രക്ഷിച്ചതിന്റെ നാഴികക്കല്ല് ആഘോഷിക്കുകയാണ് പ്രമുഖ പ്രോ-ലൈഫ് ഗ്രൂപ്പായ 40 ഡെയ്സ് ഫോര്‍ ലൈഫ് എന്ന സംഘടന.
2007 മുതല്‍ ഗര്‍ഭഛിദ്രത്തിനെതിരായി തുടങ്ങിയ പോരാട്ടത്തില്‍ ലോകമെമ്പാടുമായി കുറഞ്ഞത് 26,109 കുഞ്ഞുങ്ങളെ ഗര്‍ഭചിദ്രത്തില്‍നിന്ന് രക്ഷപെടുത്തിയതായി പ്രൊ-ലൈഫ് അഭിഭാഷക സംഘടനയായ 40 ഡെയ്സ് ഫോര്‍ ലൈഫ് കഴിഞ്ഞ ബുധനാഴ്ച ഒരു ഫെയ്സ് ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിച്ചു.
പ്ളാന്‍ഡ് പാരന്റ്ഹുഡ് സൌകര്യങ്ങള്‍ക്കും മറ്റ് ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ക്കും പുറത്ത് 40 ദിവസത്തെ തുടര്‍ച്ചയായ പ്രാര്‍ത്ഥനാ ജാഗരണ പരിപാടി അവതരിപ്പിക്കുന്നു.
40 ഡെയ്സ് ഫോര്‍ ലൈഫ് കാമ്പെയ്നിന്റെ അവസാനത്തിനു ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. യു.എസിലും ലേകമെമ്പാടുമുള്ള 1800 നഗരങ്ങളിലുമാണ് സംഘടന കാമ്പെയ്ന്‍ നടത്തുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച സുപ്രധാന നാഴികക്കല്ല് ആഘോഷിച്ചുകൊണ്ട് സംഘടന end abortion any where എന്ന വെബ്കാസ്റ്റിന്റെ ഒരു പുതിയ എപ്പിസോഡ് പുറത്തിറക്കി.
2025-ല്‍ത്തന്നെ ഗര്‍ഭഛിദ്ര സൌകര്യങ്ങള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള സ്ഥിവിവരണക്കണക്കുകള്‍ 40 ഡെയ്സ് ഫോര്‍ ലൈഫ് കാമ്പെയ്ന്‍ ഡയറക്ടര്‍ സ്റ്റീവ് കാര്‍ലെസ് പങ്കുവെച്ചു.
പ്രോ-ലൈഫ് പ്രസ്ഥാനത്തിന്റെ ചില എതിരാളികളെ പിന്തുണക്കാരാക്കി മാറ്റുന്നതിനും സംഘടന വിജയിച്ചതായി ഉദാഹരണ സഹിതം കാര്‍ലെസ് ഉദ്ധരിച്ചു.

