എഐയുടെ തിരുവെഴുത്ത് വ്യാഖ്യാനങ്ങള്‍ കൃത്യതയില്ലെന്ന് യുവേര്‍ഷന്‍ സിഇഒ.
കൃത്രിമ ബുദ്ധിയില്‍ ആശ്രയിക്കുന്ന സമൂഹമായി നമ്മില്‍ നല്ലൊരു ശതമാനം പേരും ആയിക്കഴിഞ്ഞു. ദൈവത്തെക്കുറിച്ചും തിരുവെഴുത്തുകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമ്പോള്‍ വളരെ കൃത്യമായതും കലര്‍പ്പില്ലാത്തതുമായിരിക്കണം യുവേര്‍ഷന്‍ സ്ഥാപകനും സിഇഒയുമായ ബോബി ഗ്രുനെവാള്‍ഡ് പറഞ്ഞു.
കൃത്രിമ ബുദ്ധിക്ക് വലിയ പ്രതീക്ഷയുണ്ട്. പക്ഷെ ദൈവവചന തിരുവെഴുത്തുകളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ സാങ്കേതിക വിദ്യ ഇതുവരെ പൂര്‍ണ്ണമായും വികസിച്ചിട്ടില്ലെന്നും അഭിപ്രായപ്പെടുന്നു.
ഏറ്റവും ജനപ്രിയമായ ബൈബിള്‍ പതിപ്പുകള്‍ ഏറ്റവും സൂചികയിലാക്കിയിട്ടുള്ളതും മികച്ച പ്രകടനങ്ങളുള്ളതുമായ ഏറ്റവും മികച്ച മോഡല്‍, കുറഞ്ഞത് 15 ശതമാനം സമയമെങ്കിലും തിരുവെഴുത്തുകളെ തെറ്റായി ഉദ്ധരിക്കുന്നു. അവയില്‍ ചിലത് 60 ശതമാനം വരെ ഇത്തരത്തിലാണ്. ഗ്രുനെവാള്‍ഡ് പറയുന്നു.
ഉപയോക്താക്കള്‍ക്ക് തിരുവെഴുത്ത് മനപ്പാഠമാക്കിയിട്ടില്ലായിരിക്കാം. ഒരു വാക്യം തെറ്റായി ഉദ്ധരിക്കുമ്പോഴോ സൂഷ്മമായ മാറ്റം വരുത്തുമ്പോഴോ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എഐ ഉപകരണങ്ങള്‍ക്ക് തിരുവെഴുത്തിന്റെ വികലമായ അല്ലെങ്കില്‍ പക്ഷപാതപരമായ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പല ക്രിസ്ത്യന്‍ നേതാക്കളും പണ്ഡിതന്മാരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ബൈബിള്‍ വിവര്‍ത്തനത്തിനു ഓരോ വാക്കും ചിഹ്നവും കോമകളോ, പദമാറ്റങ്ങളോ പിശകുകള്‍ വരുത്തിയേക്കാം അദ്ദേഹം ഓര്‍പ്പിച്ചു.
യുവേര്‍ഷന്‍ നൂറുകണക്കിനു ഭാഷകളില്‍ തിരുവെഴുത്ത് അവതരിപ്പിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബൈബിള്‍ ആപ്പായി യുവേര്‍ഷന്‍ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

