ഇറാനില്‍ ഭരണമാറ്റമല്ല ലക്ഷ്യം; അവിടത്തെ എല്ലാ സംവിധാനങ്ങളും കഴിവുകളും തകര്‍ക്കുക - ഐഡിഎഫ്

ഇറാനില്‍ ഭരണമാറ്റമല്ല ലക്ഷ്യം; അവിടത്തെ എല്ലാ സംവിധാനങ്ങളും കഴിവുകളും തകര്‍ക്കുക – ഐഡിഎഫ്

Breaking News West Asia

ഇറാനില്‍ ഭരണമാറ്റമല്ല ലക്ഷ്യം; അവിടത്തെ എല്ലാ സംവിധാനങ്ങളും കഴിവുകളും തകര്‍ക്കുക – ഐഡിഎഫ്

യെരുശലേം: ഇറാനിയന്‍ ഭരണകൂടത്തെ മാറ്റുക എന്നതല്ല ഐഡിഎഫ് ലക്ഷ്യമിടുന്നത്, മറിച്ച് ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളെയും കഴിവുകളെയും തകര്‍ക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചു.

ഞങ്ങള്‍ ഇറാനിലെ 2000ത്തിലധികം ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും ഭരണകൂടത്തിലെ ആയിരക്കണക്കിനു കമാന്‍ഡര്‍മാരെയും സൈനികരെയും ഇല്ലാതാക്കുകയും ചെയ്തു.

യു.എസ്. സൈന്യത്തോടു തോളോടുതോള്‍ ചേര്‍ന്ന് നടത്തുകയാണെന്ന് ഡെഫ്രിന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

ഇതുവരെ ഇറാന്റെ മിസൈല്‍ സിസ്റ്റത്തിന്റെ~ 700-ലധികം ലക്ഷ്യങ്ങളില്‍ തല്‍സമയം ആക്രമണങ്ങള്‍ നടത്തി. വെടിവെയ്പ് കുറയ്ക്കാന്‍ കഴിഞ്ഞു.

കൂടാതെ ബാലസ്റ്റിക് മിസൈല്‍ ലോഞ്ചുകളില്‍ 70 ശതമാനത്തിലധികം ഉപയോഗ്യശൂന്യമാക്കി.

ഇറാനെതിരായ ആക്രമണം യിസ്രായേല്‍ കുറഞ്ഞത് 3 ആഴ്ചകൂടി തുടരുമെന്ന് കഴിഞ്ഞ ദിവസം ഡെഫ്രിന്‍ പറഞ്ഞിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.