സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

Breaking News Health

സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം
മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ മോഹം ആരോഗ്യത്തോടെ ജീവിക്കുവാനും ആയുസ് കൂടാനുമാണ്.

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ വ്യായാമത്തോടൊപ്പംതന്നെ ഭക്ഷണ കാര്യത്തിലും വളരെയധികം പ്രാധാന്യമുണ്ടെന്നാണ് നോര്‍വേയിലെ ബെര്‍ഗെന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

സസ്യഭക്ഷണം ശീലമാക്കിയാല്‍ ഏതു പ്രായക്കാരുടെയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. ജീവിതശൈലിയിലെ മാറ്റം ഏത് പ്രായത്തില്‍ വരുത്തിയാലും അതിന്റെ ഗുണം ലഭിക്കും.

20 വയസ് മുതല്‍ സസ്യഭക്ഷണം കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 13 വര്‍ഷവും സ്ത്രീകളുടേത് ശരാശരി 11 വര്‍ഷവും വര്‍ദ്ധിപ്പിക്കാമെന്നാണ് കണ്ടെത്തിയത്.

സസ്യാഹാരത്തിലേക്ക് ആശ്രയിക്കുന്ന അറുപതുകളിലുള്ളവര്‍ക്ക് ശരാശരി എട്ടു വര്‍ഷം കൂടി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കൂടുതല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ‍, ഹോള്‍ഗ്രെയിനുകള്‍ ‍, നട്സ് മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നും റെഡ് മീറ്റ്, സംസ്ക്കരിച്ച മാംസം തുടങ്ങിയവ കുറയ്ക്കണമെന്നും ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.