ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

Breaking News Europe

ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു
പാരീസ്: യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം എണ്ണൂറിലധികം ക്രൈസ്തവ വിരുദ്ധ സംഭവങ്ങള്‍ രാജ്യത്ത് അരങ്ങേറി.

മതവിരുദ്ധ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ള താല്‍ക്കാലിക കണക്കിലാണ് ഈ വിവരം. 1695 മതവിരുദ്ധ സംഭവങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.

ഇതില്‍ 875 എണ്ണം ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ടായിരുന്നു. യഹൂദ മതത്തിനെതിരെ 589 ഉം സംഭവങ്ങളുണ്ടായി.

പ്രധാനമന്ത്രി ഷോണ്‍ കാസെറ്റക്സിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ലമെന്റ് അംഗങ്ങളായ ഇസബെല്‍ ഫ്ളോറന്‍സും, ലൂഡോവിക് മെന്‍ഡസുമാണ് മതവിരുദ്ധതയെക്കുറിച്ച് അന്വേഷിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ചിനു സമര്‍പ്പിക്കും. 2019-ലെ സര്‍വ്വേ പ്രകാരം ഫ്രഞ്ച് ജനതയുടെ 50 ശതമാനം ക്രൈസ്തവരാണ്.

ഇതില്‍ 48 ശതമാനം കത്തോലിക്കരാണ്. നാലു ശതമാനം മുസ്ളീങ്ങളും ഒരു ശതമാനം യഹൂദരും ആണ്. 43 ശതമാനം പേര്‍ മതമില്ലാത്തവരാണെന്നാണ് റിപ്പോര്‍ട്ട്.