ബെയ്റൂട്ട് സ്ഫോടനം: മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി

ബെയ്റൂട്ട് സ്ഫോടനം: മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി

Breaking News Middle East

ബെയ്റൂട്ട് സ്ഫോടനം: മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി
ബെയ്റൂട്ട്: ചൊവ്വാഴ്ച ലബനനിലെ ബെയ്റൂട്ടില്‍ നടന്ന അത്യുഗ്രന്‍ സ്ഫോടനത്തില്‍ കുറഞ്ഞത് 137 പേര്‍ മരിച്ചതായും അയ്യായിരം പേര്‍ക്ക് പരിക്കേറ്റെന്നും 3 ലക്ഷം പേര്‍ ഭവന രഹിതരായെന്നും ലബനീസ് വൃത്തങ്ങള്‍ പറഞ്ഞു. നിരവധി പേരെ കാണാതായി.

ഭക്ഷണവും വസ്ത്രങ്ങളും കെട്ടിട നിര്‍മ്മാണ വസ്തുക്കളും അടിയന്തിരമായി ആവശ്യമാണെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വേണമെന്നും ധനമന്ത്രി റൌള്‍ നെജ്മ പറഞ്ഞു.

ഒട്ടേറെ വിദേശ രാഷ്ട്രങ്ങള്‍ ഇതിനിടെ സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്. തുറമുഖത്തെ ഗോഡൌണില്‍ സുരക്ഷിതമസല്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിനു കാരണമായതെന്ന് ലബനന്‍ പ്രസിഡന്റ് മിഷേല്‍ ഔണ്‍ അറിയിച്ചു.

എന്നാല്‍ തുറമുഖ അധികൃതരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ഉപേക്ഷയാണ് സ്ഫോടനത്തിനു കാരണമെന്ന് ബെയ്റൂട്ട് നിവാസികള്‍ ആരോപിച്ചു.

എന്നാല്‍ അമേണിയം നൈട്രേറ്റ് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും കയറ്റി അയയ്ക്കുകയോ വില്‍ക്കുകയോ ചെയ്യണമെന്നും നിരവധി തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതായി തുറമുഖ, കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.