യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം

യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം

Breaking News Health

യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം

യുവാക്കളെ അപേക്ഷിച്ച് യുവതികളില്‍ ഹൃദയാഘാതത്തിന്റെ നിരക്ക് വര്‍ദ്ധിച്ചു വരുന്നതായി യേല്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. യുവതികളില്‍ ഹൃദയാഘാത സാദ്ധ്യത ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഏത് ഘടകങ്ങളെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഹൃദയാഘാതത്തിനുശേഷം മരണപ്പെടാനുള്ള സാധ്യത ഒരേ പ്രായമുള്ള പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രണ്ട് മടങ്ങ് കൂടുതലാണെന്ന് യേല്‍ സര്‍വ്വകലാശാലാ ഗവേഷകര്‍ പറയുന്നു.

യുവതികളിലുണ്ടാകുന്ന ഹൃദയാഘാതങ്ങളില്‍ 84 ശതമാനത്തിനും കാരണമാകുന്നത് പ്രമേഹം, വിഷാദം, ഹൈപ്പര്‍ ടെന്‍ഷന്‍ ‍, പുകവലി, ഹൃദ്രോഗ കുടുംബ പാരമ്പര്യം, കുറഞ്ഞ കുടുംബ വരുമാനം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നീ ഏഴ് ഘടകങ്ങളാണെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അപകട സാധ്യതകള്‍ യുവാക്കളിലും യുവതികളിലും വ്യത്യസ്തമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ യേല്‍ സര്‍വ്വകലാശാലയിലെ യുവാന്‍ ലു പറയുന്നു.

സ്ത്രീകളില്‍ പ്രമേഹവും വിഷാദവുമാണ് ഏറ്റവും പ്രധാനപ്പെട്ട അപകട സാധ്യതകളെങ്കില്‍ പുരുഷന്മാരില്‍ ഇത് പുകവലിയും കുടുംബത്തിലെ ഹൃദ്രോഗ ചരിത്രവുമാണ്. ഹൃദ്രോഗ പഠനങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നത് യുവതികളാണെന്ന് മറ്റൊരു ഗവേഷകനായ ഡോ. ഹാരലന്‍ എം ക്രുംഹോള്‍സ് പറയുന്നു.