എസ്രായുടെയും നെഹമ്യാവിന്റെയും കാലത്തുണ്ടായിരുന്ന മുദ്ര കണ്ടെടുത്തു

എസ്രായുടെയും നെഹമ്യാവിന്റെയും കാലത്തുണ്ടായിരുന്ന മുദ്ര കണ്ടെടുത്തു

Breaking News Middle East

എസ്രായുടെയും നെഹമ്യാവിന്റെയും കാലത്തുണ്ടായിരുന്ന മുദ്ര കണ്ടെടുത്തു
യെരുശലേം: ബൈബിളില്‍ എസ്രായുടെയും നെഹമ്യാവിന്റെയും കാലത്ത് ഉപയോഗിച്ചിരുന്ന ഔദ്യോഗിക മുദ്രയുടെ അവശിഷ്ടം യെരുശലേമില്‍നിന്നും കണ്ടെടുത്തു.

പുരാതന കാലത്ത് ഔദ്യോഗിക രേഖകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മുദ്ര പതിപ്പിക്കാനായി ഉപയോഗിച്ചിരുന്ന സീലിന്റെ അവശിഷ്ടമാണ് യിസ്രായേല്‍ ആന്‍ക്വിറ്റീസ് അതോറിട്ടി നടത്തിയ ഉല്‍ഖനനത്തിനിടയില്‍ കണ്ടെടുത്തത്.

യെരുശലേമിലെ ഡേവിഡ് സിറ്റിയിലെ ഗിഹട്ടി പാര്‍ക്കില്‍ നടത്തിയ ഉല്‍ഖനനത്തിലാണന് കളിമണ്ണില്‍ നിര്‍മ്മിച്ച അപൂര്‍വ്വ മുദ്ര കണ്ടെടുത്തത്. യെരുശലേമില്‍ ബൈബിലോണ്യ ആക്രമണങ്ങളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലാണ് മുദ്ര കണ്ടെത്തിയത്.

ബാബിലോണ്യന്‍ ആക്രമണ വേളയില്‍ തകര്‍ക്കപ്പെട്ടതില്‍ കണ്ടെടുത്ത അപൂര്‍വ്വം കരകൌശല വസ്തുക്കളിലൊന്നാണ് ഈ മുദ്രയെന്ന് ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകനായ പ്രൊഫ. യുവാല്‍ ഗോഡോട്ടും, ഐഎഎ ഗവേഷകനായ ഡോ. യിഫ്ത്താ ഷാലേവും അഭിപ്രായപ്പെടുന്നു.