യഹൂദ വിരോധ നിയമം: 800 വര്‍ഷത്തിനുശേഷം ഇംഗ്ളണ്ട് ക്ഷമ പറഞ്ഞു.

യഹൂദ വിരോധ നിയമം: 800 വര്‍ഷത്തിനുശേഷം ഇംഗ്ളണ്ട് ക്ഷമ പറഞ്ഞു.

Breaking News Europe Middle East

യഹൂദ വിരോധ നിയമം: 800 വര്‍ഷത്തിനുശേഷം ഇംഗ്ളണ്ട് ക്ഷമ പറഞ്ഞു.
ഓക്സ്ഫോര്‍ഡ്: 800 വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കാ സഭാ ഓക്സ്ഫോര്‍ഡ് സിനഡ് പാസ്സാക്കിയ യഹൂദ വിരോധ നിയമത്തില്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് യഹൂദന്മാരോട് ക്ഷമ പറഞ്ഞു.

മെയ് 8-ന് 2 മണിക്ക് ഇംഗ്ളണ്ടിലെ ഓക്സ്ഫോര്‍ഡ് ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രലില്‍ കൂടിയ പ്രത്യേക സര്‍വ്വീസിലാണ് ക്ഷമാപണം നടത്തിയത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സര്‍വ്വീസില്‍ പങ്കെടുത്തില്ലെങ്കിലും ട്വിറ്ററിലാണ് ഈ വിവരം പുറത്തു വിട്ടത്. വളരെ മോശകരമായ പ്രവര്‍ത്തിയാണിത്, ഓര്‍ക്കുക, അനുതപിക്കുക, പൊളിച്ചു പണിയുക വെല്‍ബി കുറിച്ചു.

യഹൂദ വിരോധവും യഹൂദന്മാര്‍ക്കെതിരായി രൂപംകൊണ്ട നിയമത്തിന്റെ സാഹചര്യവും ക്രൈസ്തവരായ നമുക്ക് ഉപേക്ഷിക്കാം. പ്രാര്‍ത്ഥനയോടെ അവരെ അഭിനന്ദിക്കുക, നമ്മുടെ സഹോദരന്മാരായ യഹൂദ ജനത്തെ അംഗീകരിക്കുകയും ചെയ്യുക, വെല്‍ബി കൂട്ടിച്ചേര്‍ത്തു. പ്രത്യേക സര്‍വ്വീസില്‍ ബ്രിട്ടനിലെ യഹൂദ ചീഫ് റബ്ബി എഫ്രയിം മിര്‍വിസ്, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ പ്രതിനിധികളും പങ്കെടുത്തു.

1922-ല്‍ ഓക്സ്ഫോര്‍ഡില്‍ കൂടിയ സിനഡ് യോഗത്തിലാണ് യഹൂദന്മാര്‍ക്കെതിരായ നിയമം സഭ പാസ്സാക്കിയത്. യഹൂദന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള സാമൂഹിക ബന്ധത്തിന് തടസ്സം ഏര്‍പ്പെടുത്തുകയും ചര്‍ച്ചുകളില്‍ യഹൂദന്മാര്‍ക്ക് ദശാംശവും മറ്റും നിര്‍ബന്ധമാക്കുകയും തൊഴില്‍പരമായും സാമ്പത്തിക രംഗങ്ങളിലും യഹൂദന്മാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും യഹൂദന്മാരാണെന്ന് തിരിച്ചറിയാനായി ബാഡ്ജ് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന നിയമമായിരുന്നു അന്ന് പാസ്സാക്കിയിരുന്നത്.

1290-ല്‍ എഡ്വേര്‍ഡ് ഒന്നാമന്‍ രാജാവിന്റെ കാലത്ത് യഹൂദന്മാര്‍ ഇംഗ്ളണ്ടില്‍നിന്നും പുറത്താക്കപ്പെട്ട സാഹചര്യം വരെയുണ്ടായി. എന്നാല്‍ 350 വര്‍ഷത്തിനുശേഷം ഒളിവര്‍ ക്രോംവെല്‍ ഈ നിയമം റദ്ദാക്കുകയും യഹൂദന്മാര്‍ക്ക് ഇംഗ്ളണ്ടിലേക്ക് മടങ്ങിവരുവാനുള്ള അനുവാദം നല്‍കുകയും ഉണ്ടായി.

2019-ലും യഹൂദ-ക്രിസ്ത്യന്‍ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചയും ധാരണയുമുണ്ടായി. എന്നാല്‍ വളരെ മോശമായ നിയമം പാസ്സാക്കിയതിന്റെ 800-ാം വര്‍ഷത്തിലാണ് സഭ ഔദ്യോഗികമായി പരസ്യമായി ക്ഷമാപണം നടത്തിയത്.