കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു
ബംഗളുരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു. ചൊവ്വാഴ്ച മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് ഒപ്പിട്ടു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിനു അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മ്മാണ കൌണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ നീക്കം.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടു പോയത്.
കഴിഞ്ഞ ഡിസംബര്‍ 23-ന് മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ പാസ്സാക്കിയെങ്കിലും ഉപരിസഭയായ നിയമ നിര്‍മ്മാണ കൌണ്‍സിലില്‍ ബില്‍ അവതരിപ്പിച്ചിരുന്നില്ല. പിന്നീട് ബി.ജെ.പി. മേല്‍ക്കൈ നേടുകയായിരുന്നു.
ബില്ലിലെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഓര്‍ഡിനന്‍സ്. അടുത്ത സമ്മേളനത്തില്‍ നിയമ നിര്‍മ്മാണ കൌണ്‍സിലില്‍ ബില്‍ പാസ്സാക്കുന്നതു വരെ ഓര്‍ഡിനന്‍സ് നിലവിലുണ്ടാകും.

