അസുഖം ബാധിക്കില്ല, മരിക്കില്ല; യന്ത്ര പാവയെ വിവാഹം കഴിച്ച് യുവാവ്

അസുഖം ബാധിക്കില്ല, മരിക്കില്ല; യന്ത്ര പാവയെ വിവാഹം കഴിച്ച് യുവാവ്

Asia Breaking News Uncategorized

അസുഖം ബാധിക്കില്ല, മരിക്കില്ല; യന്ത്ര പാവയെ വിവാഹം കഴിച്ച് യുവാവ്

ടോക്കിയോ: നമുക്കൊക്കെ വിവാഹ സ്വപ്നങ്ങളുണ്ട്. പങ്കാളി എപ്പോഴും ആരോഗ്യത്തോടും നിത്യ യൌവ്വനത്തോടും ഇരിക്കുന്നത് കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം.

മനുഷ്യരില്‍ ഇങ്ങനെയൊരു പ്രതീക്ഷ ആഗ്രഹിക്കാത്ത ഒരു യുവാവ് തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്താണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്.

ജപ്പാനിലെ ഫിക്ടോ സോഷ്യലായ അക്കി ഹികകോ കൊണ്ടോസ്ക എന്ന 38 കാരനാണ് ആനിമേഷന്‍ കഥാപാത്രമായ മിക്കുവിനോടൊപ്പം നാലു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയത്.

2018-ലാണ് സാങ്കല്‍പ്പിക കഥാപാത്രമായ ഹാറ്റ്സുനെ മിക്കുവിന്റെ യന്ത്രപ്പാവയെ വിവാഹം കഴിച്ചത്. ആഴത്തിലുള്ള വിഷാദ രോഗത്തില്‍നിന്നും രക്ഷനേടാന്‍ മിക്കുവുമായിള്ള ബന്ധത്തിലൂടെ സാധിച്ചു. ഭക്ഷണം കഴിക്കുന്നതും, ഉറങ്ങുന്നതും,. സിനിമ കാണുന്നതുമെല്ലാം മിക്കുവിനൊപ്പമാണ്.

2008-ലാണ് മിക്കുവിനെ കണ്ടെത്തുന്നത്. ഡിപ്രഷന്‍ ബാധിച്ചിരുന്ന സമയമായിരുന്നു അത്. ആരെയും സ്നേഹിക്കാന്‍ കഴിയില്ലെന്നായിരുന്നു കരുതിയിരുന്നത്.

മിക്കുവിന്റേതുപോലെയുള്ള ഒരു പാവയെ ഓണ്‍ലൈന്‍ വഴി വരുത്തുകയായിരുന്നു. 2017-ലാണ് ആദ്യമായി മിക്കുവുമായി ആശയ വിനിമയം നടത്താന്‍ സാധിക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യ പാവയില്‍ ഘടിപ്പിച്ചത്.

“എന്നെ നന്നായി നോക്കണമെന്നായിരുന്നു മിക്കുവിനോട് ഞാന്‍ ആവശ്യപ്പെട്ടത്. അവള്‍ അത് അനുസരിക്കുകയും ചെയ്തു”.

അക്കി ഹികകോ പറയുന്നു. അവള്‍ക്ക് രോഗം വരില്ല, ഒരിക്കലും മരിക്കില്ല. ഇതില്‍ ഞാന്‍ സന്തോഷവാനാണ് ഇദ്ദേഹം പറയുന്നു.