പപ്പായുടെ ആരോഗ്യ ഗുണങ്ങള്‍
വിലകൊടുക്കാതെ രാസവളപ്രയോഗങ്ങളില്ലാതെ തനി ശുദ്ധമായ പച്ചക്കറികളിലൊന്നാണ് നമ്മുടെ പറമ്പുകളില്‍നിന്നും ലഭിക്കുന്ന പപ്പായ (ഓമയ്ക്കാ). വിറ്റാമിനുകള്‍ , ധാതുക്കള്‍ , ആന്റി ഓക്സിഡന്റുകള്‍ , നാരുകള്‍ എന്നിവ ധാരാളമായി പപ്പായയിലുണ്ട്.
വിറ്റാമിന്‍ എയും, സിയും സമൃദ്ധമായുണ്ട്. പപ്പായയില്‍നിന്നും നിരവധി ഒഷധ മൂല്യങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനും ഗുണപ്രദമാണ്.
ആര്‍ട്ടിരിയോസ്കാളിറോസിസ് (രക്ത ധമനികള്‍ക്കുള്ളില്‍ കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്ന് രക്ത സഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയ രോഗങ്ങള്‍ എന്നിവയെ തടയുന്നതിന് പപ്പായ ഉത്തമമാണ്.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പപ്പായയോ പപ്പായ വിഭവങ്ങളോ കഴിച്ചാല്‍ മതിയാകും.
മുഖം മിനുങ്ങാനും യുവത്വം നിലനിര്‍ത്താനും ഇത് സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം വര്‍ദ്ധിപ്പിക്കുന്നു. മലബന്ധം തടയുന്നു. കുടലിലെ അണുബാധ തടയുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാനും പപ്പായ ഉത്തമ ഔഷധമാണ്. കുടലിലെ കാന്‍സര്‍ ആമാശയത്തിലെ വിര കൃമി എന്നിവയെ നശിപ്പിക്കുന്നു.
പ്രതിരോധ ശക്തി മെച്ചപ്പെടുത്താന്‍ പപ്പായ ഗുണകരമാണ്. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം എല്ലുകളെ ബാധിക്കുന്ന രോഗം എന്നിവയ്ക്കു ഫലപ്രദം.
കൈകളിലെ മുറിവുണങ്ങാന്‍ പപ്പായയുടെ കറ പുരട്ടാവുന്നതാണ്. അതുപോലെ മുടിയുടെ സൌന്ദര്യം വര്‍ദ്ധിക്കുന്നതിനും താരന്‍ കുറയ്ക്കുന്നതിനും പപ്പായ ഉത്തമമാണ്.