ആദിമ ക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നഗരം കണ്ടെത്തി

ആദിമ ക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നഗരം കണ്ടെത്തി

Breaking News Middle East

ആദിമ ക്രൈസ്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നഗരം കണ്ടെത്തി

മാര്‍ഡിന്‍ ‍: ആദിമ ക്രൈസ്തവര്‍ റോമാക്കാരുടെ പീഢനങ്ങളെ ഭയന്ന് ഒളിവ് ജീവിതം നയിച്ചിരുന്ന രഹസ്യ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ മാര്‍ഡിന്‍ പ്രവിശ്യയിലെ മിദ്യത് ജില്ലയിലാണ് 2000 വര്‍ഷം മുമ്പ് നിലനിന്നിരുന്ന നഗരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

2000 വര്‍ഷം മുമ്പു നിര്‍മ്മിച്ച ചെറു നഗരം ഭൂമിക്കടിയില്‍നിന്നും കണ്ടെത്തിയത് രണ്ടു വര്‍ഷം മുമ്പായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഈ വിവരം ഗവേഷകര്‍ പുറത്തുവിട്ടത്.

നിരവധി മുറികളുള്ള ഈ കോംപ്ലക്സ് രണ്ടാം നൂറ്റാണ്ടിലോ, മൂന്നാം നൂറ്റാണ്ടിലോ ഉണ്ടായ റോമന്‍ സാമ്രാജ്യത്വ പീഢനങ്ങളെ ഭയന്ന് രക്ഷപെട്ട ക്രൈസ്തവര്‍ രഹസ്യമായി താമസിക്കുകയും യേശുക്രിസ്തുവിനെ ആരാധിക്കുകയും ചെയ്തിരുന്ന സ്ഥലമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

ആദ്യം ഒരു ഗുഹയാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിശാലമായ തുരങ്കം കണ്ടെത്തി. ഇതിലൂടെ അകത്തു കടന്ന് 50 അറകളുള്ള മുറികളാണ് കണ്ടെത്തിയത്.

ഇത് മുറികളായും വീടുകളായും ആരാധനാലയവുമായി ഉപയോഗിച്ചിരുന്നുവെന്ന് പര്യവേഷണത്തിനു നേതൃത്വം നല്‍കിയ മാര്‍ഡിന്‍ മ്യൂസിയം ഡയറക്ടര്‍ ഗാഗി ടാര്‍ക്കന്‍ പറഞ്ഞു.

ചരിത്ര പരമായ കരവിരുതുകളും റോമന്‍ കാലഘട്ടതിതലെ നാണയങ്ങള്‍ ‍, ഓയില്‍ വിളക്ക് എന്നിവയും കണ്ടെത്തി.

ഇതില്‍ സുവിശേഷം വിശദീകരിക്കുന്ന ഓയില്‍ വിളക്കാണുള്ളത്. ഏകദേശം 70000 ആളുകള്‍ ഇവിടെ പാര്‍ത്തിരുന്നതായാണേ കരുതുന്നത്. ജലം സംഭരിച്ചുവയ്ക്കുന്ന കിണറുകളുമുണ്ടായിരുന്നു.