മോദിയുടെ ഗ്രാമത്തില്‍ 3000 വര്‍ഷം മുമ്പുള്ള മനുഷ്യ സ്ഥലം കണ്ടെത്തി

മോദിയുടെ ഗ്രാമത്തില്‍ 3000 വര്‍ഷം മുമ്പുള്ള മനുഷ്യ സ്ഥലം കണ്ടെത്തി

Breaking News India

മോദിയുടെ ഗ്രാമത്തില്‍ 3000 വര്‍ഷം മുമ്പുള്ള മനുഷ്യ സ്ഥലം കണ്ടെത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ 3000 വര്‍ഷം മുമ്പുള്ള മനുഷ്യവാസത്തിന്റെ സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്രാമമായ വഡ്നഗറിലാണ് ബിസി 800ലേത് എന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഉല്‍ഖനനത്തില്‍ കണ്ടെത്തിയത്. ഖരഗ്പൂര്‍ ഐഐടി ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ഡെക്കാന്‍ കോളേജ് എന്നിവിടങ്ങളിലെ പ്രതിനിധികളും ഗവേഷണത്തില്‍ പങ്കാളികളായി.

3000 വര്‍ഷങ്ങള്‍ക്കിടയിലെ വിവിധ ഭരണകൂടങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അധിനിവേശവും മുതല്‍ അക്കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വരെയുള്ള കാര്യങ്ങളെ കുറിച്ചു ഖനനത്തില്‍നിന്നു സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ക്ളാട്ടേണറി സയന്‍സ് റിവ്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ് വഡ്നഗറിലെ ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വന്നത്. പ്രദേശത്ത് ഖനനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുമുണ്ട്.

പഴയതരം ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുതല്‍ അക്കാലത്തെ ചെറു കിണര്‍ വരെ വീഡിയോയില്‍ കാണാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.