ഇറാക്കില്‍ ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു
ബാഗ്ദാദ്: ഇറാക്കിലെ ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എണ്ണത്തില്‍ കുറവെന്നും ഭാവിയില്‍ ക്രൈസ്തവര്‍ രാജ്യത്ത് അവശേഷിക്കില്ല എന്ന ആശങ്കകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്.
യുദ്ധം, പീഢനം, സര്‍ക്കാര്‍ അഴിമതി. തൊഴിലില്ലായ്മ എന്നിവ കാരണം ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഇപ്പോള്‍ രാജ്യം വിട്ടുപോയതായി കാത്തലിക് രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2003-ലെ 1.5 ദശലക്ഷം ക്രിസ്ത്യാനികളില്‍ ഇപ്പോള്‍ ഇറാക്കില്‍ 1,50,000 മാത്രമാണ്.
ഇറാക്കിലെ ക്രിസ്ത്യാനികള്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു. ഭൂരിഭാഗവും പുരാതന അസ്സീറിയായില്‍ നിന്നുള്ള, സിറിയക് ക്രിസ്ത്യന്‍ പാരമ്പര്യം പിന്തുടരുന്ന തദ്ദേശിയ കിഴക്കന്‍ അരാമിക് സംസാരിക്കുന്ന വംശീയ അസ്സീറിയക്കാരാണ്.
ബാക്കിയുള്ളവര്‍ അര്‍മേനിയന്‍ കാത്തലിക്, അര്‍മേനിയന്‍ അപ്പോസ്തോലിക്, ആംഗ്ളിക്കന്‍, മറ്റ് പ്രൊട്ടസ്റ്റന്റുകാരും, സുവിശേഷവിഹിത സഭക്കാരുമാണ്.
നൂറ്റാണ്ടുകളായി അക്രമാസക്തമായി പീഢിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും, ഏറ്റവും സമീപ കാലത്ത് ഇറാക്കി ക്രിസ്ത്യാനികള്‍ അല്‍-ലെയ്ദ, ഐസിസ് തുടങ്ങിയ സുന്നി ഇസ്ളാമിസ്റ്റ് ഗ്രൂപ്പുകളുടെ കൈകളില്‍ കൊലപാതകത്തിനും പീഢനത്തിനും കുടിയിറക്കത്തിനും വിധേരായിട്ടുണ്ട്.
2003-ലെ ഇറാക്ക് യുദ്ധം ധാരാളം ക്രിസ്ത്യാനികളെ അവരില്‍നിന്നും പുറത്താക്കി വീടുകളിലേക്കും അര്‍ദ്ധ സ്വയം ഭരണാധികാരമുള്ള ഇറാക്കി കുര്‍ദ്ദിസ്ഥാന്‍ മേഖലകളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പറിച്ചു പോകപ്പെട്ടു.
എന്നിരുന്നാലും ഈ യുദ്ധം ഒരു പരിധിവരെ അവസാനിച്ചുവെങ്കിലും ഇറാക്കി ക്രിസ്ത്യാനികള്‍ ഇസ്ളാമിക അധികാരികളില്‍നിന്നും തീവ്രവാദ ഘടകങ്ങളില്‍നിന്നും നിരന്തരമായ വിവേചനം നേരിടുന്നു.
ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അവരുടെ കഴിവുകള്‍, ജോലികള്‍, സ്വത്തുക്കള്‍ എന്നിവ അപഹരിക്കപ്പെടുന്നു.
ഇതൊക്കെയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കര്‍ദ്ദിനാള്‍ ലൂയിസ് സാക്കോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

