മാമ്പഴം പോലെ മാവിലയും ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്

മാമ്പഴം പോലെ മാവിലയും ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്

Health

മാമ്പഴം പോലെ മാവിലയും ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്
മാവ് വച്ചു പിടിപ്പിക്കുന്നത് പച്ചമാങ്ങയ്ക്കും മാമ്പഴത്തിനും വേണ്ടിയാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും. എന്നാല്‍ മാവിലയും നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് എന്ന കാര്യം നാം അറിഞ്ഞിരിക്കേണ്ടതാണ്.

മാവിന്റെ ഇല തളിരിലയായലും പഴുത്തതായാലും എല്ലാം ഗുണമേറിയതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിറ്റാമിന്‍ സി, ബി, എ അടങ്ങിയ ഈ ഇലകളില്‍ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

മാവിലകളുടെ ആന്റ് ഓക്സിഡന്റല്‍, ആന്റി മൈക്രോബയല്‍ ഗുണങ്ങളും വിവിധ രോഗങ്ങളെ ഫലപ്രദമായി ചികിത്സിക്കാന്‍ സഹായിക്കും.

മാവിന്റെ തളിരില ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ടവച്ച് പിറ്റേന്ന് നന്നായി ഞെരുടി പിഴിഞ്ഞതിനുശേഷം വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിനു ശമനമുണ്ടാകും.

പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങള്‍ നിയന്ത്രിക്കാനും ഇതുപയോഗിക്കാം. ദിവസവും രാവിലെ മാവില തണലില്‍ ഉണക്കി പൊടിച്ചത് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാല്‍ മൂത്രാശയക്കല്ലും പിത്താശയക്കല്ലുമൊക്കെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും.

ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് മാവിന്റെ ഇല ചേര്‍ക്കുന്നത് ഉല്‍ക്കണ്ഠ മാറ്റി ഉന്മേഷം ലഭിക്കുന്നതിനു സഹായിക്കും.

മാവില കത്തിച്ച് ആ പുക ശ്വസിച്ചാല്‍ ഇക്കിളി, തൊണ്ടരോഗങ്ങള്‍ക്കും ശമനമുണ്ടാകും. (പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നത്തിനു ഇടയാകാന്‍ സാദ്ധ്യതയുണ്ട്)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.