പാവയ്ക്കാ ജ്യൂസ് ആരോഗ്യവും സൌന്ദര്യവും നല്‍കുന്നു
നിരവധി പോഷകങ്ങളുടെ കലവറയാണ് പാവയ്ക്കാ നമ്മള്‍ കൂടുതലായി തോരന്‍ മുതലായവ ഉണ്ടാക്കിയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
എന്നാല്‍ പാവയ്ക്കാ ജ്യൂസ് ഇത്രയധികം നല്ലതാണെന്ന് ആര്‍ക്കും അധികം അറിയില്ല. പാവയ്ക്കാ ജ്യൂസില്‍ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംയുക്തമായ പോളി പെപ്റ്റൈഡ്-പി പാവയ്ക്കായില്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. പാവയ്ക്കാ ജ്യൂസ് പതിവായി കുടിക്കുന്നതുമൂലം ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും സാദ്ധ്യത കുറയ്ക്കുന്നു.കൂടാതെ ശരീരത്തില്‍ അമിതമായ അളവില്‍ അടിഞ്ഞു കൂടുന്ന സോഡിയം ആഗീകരണം ചെയ്ത് രക്ത സമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താന്‍ ഇതിലെ പൊട്ടാസ്യം സഹായിക്കും.
വിറ്റാമിന്‍ എ,സി, എന്നിവ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യം പോലുള്ള ലക്ഷണങ്ങളെ പ്രതിരോധിക്കുന്നു. കൂടാതെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.
തിളക്കമുള്ളതും ആരോഗ്യ പൂര്‍ണ്ണവുമായ മുടിയഴകിനും പാവയക്കാ നല്ലതാണ്. അലര്‍ജിയും ദഹനക്കേടും അടക്കമുള്ള ലക്ഷണങ്ങളെ തടയുന്ന പാവയ്ക്കാ രോഗപ്രതിരോധം നിലനിര്‍ത്തുവാനും നല്ലൊരു ഔഷധ ഫലമാണ്.

