മുരിങ്ങയില ജ്യൂസ്; നിരവധി ഗുണങ്ങള്‍

മുരിങ്ങയില ജ്യൂസ്; നിരവധി ഗുണങ്ങള്‍

Breaking News Health

മുരിങ്ങയില ജ്യൂസ്; നിരവധി ഗുണങ്ങള്‍
നമ്മുടെ വീട്ടു വളപ്പിലെ നല്ലൊരു ഔഷധ സസ്യമാണ് മുരിങ്ങ. ഇതിന്റെ ഇലകളും കായും നമ്മുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവമാണ്.

ജ്യൂസാക്കി കഴിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്. അര കപ്പ് മുരിങ്ങയില, ഒരു കപ്പ് വെള്ളം ചേര്‍ത്തടിച്ച് അരിച്ചെടുത്ത് ഉപയോഗിക്കുക. നാരങ്ങാനീര് ചേര്‍ത്താല്‍ പ്രതിരോധ ഗുണം കൂടും.

ദോഷകാരിയായ ടോക്സിനുകളെ നീക്കം ചെയ്യാന്‍ ഈ പാനീയത്തിനു കഴിവുണ്ട്. ചര്‍മ്മ കോശങ്ങള്‍ക്കു യൌവ്വനം നല്‍കി ചര്‍മ്മത്തെ തിളക്കത്തോടെയും രക്തപ്രസാദത്തോടെയും നിലനിര്‍ത്തുന്നു.

ഇതിലെ ആന്റ് ഓക്സിഡന്റുകള്‍ കരള്‍ ‍, തലച്ചോറ്‍, എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ച് മാരക രോഗങ്ങളെ പ്രതിരോധിക്കുന്നു.

ധാരാളം പ്രോട്ടീനുകളുള്ളതിനാല്‍ മസിലുകള്‍ക്ക് ബലം ലഭിക്കും. വെറും വയറ്റില്‍ കഴിച്ചാല്‍ ദഹന പ്രക്രീയ സുഗമമാക്കി ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.

പ്രമേഹ രോഗികള്‍ മുരിങ്ങയില ജ്യൂസ് കഴിക്കുന്നത് ഷുഗറിന്റെ അളവ് കുറയ്ക്കുന്നു.