ഡല്‍ഹിയില്‍ 50 ശതമാനം പേര്‍ക്കും കോവിഡ് വന്നു പോയതായി റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ 50 ശതമാനം പേര്‍ക്കും കോവിഡ് വന്നു പോയതായി റിപ്പോര്‍ട്ട്

Breaking News India

ഡല്‍ഹിയില്‍ 50 ശതമാനം പേര്‍ക്കും കോവിഡ് വന്നു പോയതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് പകുതി പേര്‍ക്കും കോവിഡ് വന്നു പോയതായി സര്‍വ്വേ ഫലംഅതായത് ഡല്‍ഹി നിവാസികളില്‍ രണ്ടിലൊരാള്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് അഞ്ചാമത് സെഗോളജിക്കല്‍ സര്‍വ്വേ ഫലം പറയുന്നതെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു.

ഡല്‍ഹി നഗരത്തിലെ രണ്ട് കോടി ജനങ്ങളും ആര്‍ജ്ജിത പ്രതിരോധശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ 56.13 ശതമാനം ജനങ്ങളില്‍ ആന്റി ബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്.

ജനുവരി 15 മുതല്‍ 23 വരെ 28,000 സാമ്പിളുകളാണ് പരിശോധിച്ചത്. വടക്കന്‍ ഡല്‍ഹിയില്‍ 49 ശതമാനം പേരിലും തെക്കന്‍ ഡല്‍ഹിയില്‍ 62.18 ശതമാനം പേരിലുമാണ് ആന്റി ബോഡി കണ്ടെത്തിയത്.