മിഠായി രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് ഗവേഷകര്‍

Breaking News Health

മിഠായി രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് ഗവേഷകര്‍
മധുരം അധികമായാല്‍ ശരീരത്തിനു ദോഷം ചെയ്യുമെന്നുള്ള കാര്യം ഏവര്‍ക്കും അറിയാമല്ലോ. എന്നാല്‍ മിഠായിയുടെ ദോഷഫലം കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

 

മിഠായി കുട്ടികളില്‍ രക്തസമ്മര്‍ദ്ദം കൂട്ടുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിയിലെ ബലോന യൂണിവേഴ്സിറ്റിയിലെ ഡോ, ഡേവിഡും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ‍. മധുരത്തിനായി മിഠായികളില്‍ ഉപയോഗിക്കുന്ന ലൈകോറൈസ് എന്ന ഘടകമാണ് വില്ലന്‍ ‍.

 

മിഠായി ധാരാളമായി തിന്നുന്ന കുട്ടികളില്‍ തലവേദനയോടുകൂടിയ രക്തസമ്മര്‍ദ്ദമാണ് കണ്ടുവരുന്നതെന്ന് ഡോ. ഡേവിഡ് പറഞ്ഞു. ഇതോടൊപ്പം പല്ലും കേടാവും. ലൈകോറൈസ് അടങ്ങിയ ഇരുപതിലധികം മിഠായി ദിവസേന കഴിച്ചിരുന്ന കുട്ടികളെ നാലുമാസം തുടര്‍ച്ചയായാണ് പഠന വിധേയമാക്കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.