ഈജിപ്റ്റില്‍ 100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി

ഈജിപ്റ്റില്‍ 100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി

Breaking News Middle East

ഈജിപ്റ്റില്‍ 100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി
കെയ്റോ: ഈജിപ്റ്റില്‍ 100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി.

45 ചര്‍ച്ചുകള്‍ക്കും 55 ആരാധനാ കെട്ടിടങ്ങള്‍ക്കുമാണ്
മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ആരാധനാലയങ്ങളുടെ അനുമതിയ്ക്കായി ക്രൈസ്തവ സഭകള്‍ നല്‍കിയ പുതിയ അപേക്ഷയിന്മേലാണ് സര്‍ക്കാര്‍ തീരുമാനം.

മന്ത്രിസഭയുടെ അഫിലിയേറ്റഡ് കമ്മറ്റിയുടേതാണ് തീരുമാനം. പ്രധാനമന്ത്രി മുസ്തഫ മാദ്ബാലിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

ചര്‍ച്ചുകള്‍ക്ക് അംഗീകാരം നല്‍കുന്ന 17-ാമത് ബാച്ചിന്റെ തീരുമാനമാണിത്. ഇതുവരെയായി 3730 അപേക്ഷകളില്‍നിന്നായി 1738 സഭകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. 2017 മുതലാണ് ഈജിപ്റ്റില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ നടത്താനുള്ള അനുമതി ഊര്‍ജ്ജിതമാക്കിയത്.