ദാവീദ് രാജാവ് നിര്‍മ്മിച്ച മതില്‍ക്കെട്ട് യിസ്രയേലില്‍ കണ്ടെത്തി
അരാവ: ദാവീദ് രാജാവ് യിസ്രായേലില്‍ ഭരിച്ചിരുന്ന കാലത്ത് നിര്‍മ്മിച്ചുവെന്നു കരുതപ്പെടുന്ന മതില്‍ക്കെട്ട് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
തെക്കന്‍ യിസ്രായേലിലെ അരാവ മരുഭൂമി റീജനിലെ തിമ്ന കോപ്പര്‍ മൈന്‍സ് ആന്‍റിക്വിറ്റീസ് സ്ഥലത്താണ് ബിസി 10-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മതില്‍ക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഇവിടം ചെമ്പു ഖനി പ്രദേശമാണ്. 5 മീറ്റര്‍ ഉയരത്തിലുള്ള നൂറുകണക്കിനു മീറ്റര്‍ നീളമുള്ള മതിലുകളാണ് കണ്ടെത്തിയത്.
ഈ സ്ഥലം ബൈബിളില്‍ 2 ശമുവേല്‍ പുസ്തകം 8-ാം അദ്ധ്യായത്തില്‍ പറയുന്ന പ്രകാരം ദാവീദ് നിരവധി രാജാക്കന്മാരെയും അവരുടെ സൈന്യങ്ങളെയും തോല്‍പ്പിച്ചു വന്‍ സമ്പത്ത് കൈവശപ്പെടുത്തുകയും പിന്നെ “ഉപ്പു താഴ്വരയില്‍വെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങി വന്നപ്പോള്‍ തനിക്കു കീര്‍ത്തി സമ്പാദിച്ചു” ( 2 ശമുവേല്‍ 18:13) എന്നും തുടര്‍ന്നു താന്‍ എല്ലാ യിസ്രായേലിനെയും വാണു എന്നും നാം ബൈബിളില്‍ വായിക്കുന്നു.
ഈ പുരാതന മതില്‍ക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍ ബൈബിള്‍ ചരിത്ര സംഭവങ്ങളെ കൂടുതല്‍ ദൃഢപ്പെടുത്തുന്നതായി പുരാവസ്തു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഡോ. എറസ് ബെന്‍ യൂസഫ് അഭിപ്രായപ്പെടുന്നു.
ഇതു സംബന്ധിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

