ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം

ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം

Breaking News Europe Middle East

ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു കളമൊരുങ്ങുന്നു, ആശങ്കയോടെ ലോകം
ടെല്‍അവീവ്: ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധത്തിനു അണിയറയില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ നീണ്ട പക പുറത്തെടുത്ത് തമ്മിലടിച്ചു ശക്തികാട്ടാനൊരുങ്ങുകയാണ് ഇരു രാഷ്ട്രങ്ങളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം ഒരു വശത്തു നടക്കുമ്പോള്‍ ഏഷ്യന്‍ രാഷ്ട്രങ്ങളായ ഇറാന്‍ ‍-യിസ്രായേല്‍ യുദ്ധം ഉണ്ടായാല്‍ കാര്യങ്ങള്‍ അതിരു കടക്കുമെന്നാണ് ലോക രാഷ്ട്രങ്ങള്‍ ഭയക്കുന്നത്. ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ എന്നു ഭയക്കുന്നവരുമുണ്ട്.
യിസ്രായേല്‍ എന്ന ലോകശക്തി അവരുടെ നീക്കങ്ങള്‍ വളരെ വ്യക്തമാണ്.

നാഷണല്‍ സെക്യൂരിട്ടി, രാജ്യ സുരക്ഷ ഉറപ്പു വരുത്താന്‍ ഏതറ്റം വരെ പോകാനും യിസ്രായേല്‍ മടിക്കില്ലെന്ന് ലോകത്തിനറിയാം. ഇവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാനാണ്. ഇറാനും-യിസ്രായേലും അതിര്‍ത്തി പങ്കിടുന്നില്ല. തമ്മില്‍ പ്രാദേശിക തര്‍ക്കങ്ങളുമില്ല.

എന്നിട്ടു ഇറാനും-യിസ്രായേലും തമ്മിലുള്ള പ്രശ്നം എന്താണ്? അവര്‍ പഴിക്കുന്നത് മതത്തെയും പ്രത്യയശാസ്ത്രത്തെയുമാണ്. ഇറാന്‍ യിസ്രായേലിന്റെ നിലനില്‍പ്പിനെ തന്നെ പഴിക്കുന്നു. യിസ്രായേല്‍ പലസ്തീനെ അനധികൃതമായി കൈവശപ്പെടുത്തി എന്നാണ് ആരോപണം.

കഴിഞ്ഞ കുറെ കാലങ്ങളായി ഈ രണ്ടു രാജ്യങ്ങളും ഇതിന്റെ പേരില്‍ ലോകത്തെത്തന്നെ ആശങ്കിയില്‍ നിറുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാസവും അത്തരം പ്രകോപനങ്ങള്‍ കണ്ടതുമാണ്.

ഇറാന് എതിരെ ചെറിയ നീക്കങ്ങള്‍ നടത്തിയാല്‍പോലും യിസ്രായേലിനെ ചുട്ടുകളയും എന്നാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസ് പറഞ്ഞത്. ഇതിനു മറുപടി വാചകമടിയിലൂടെയല്ല, ആയുധമെടുത്തുതന്നെ കൊടുക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് രഹസ്യ വിവരം.

ഇതിന്റെ ഭാഗമായി അവര്‍ ഡ്രില്ലുകള്‍ നടത്താന്‍ ഒരുങ്ങുകയാണ്. ഇറാനിയന്‍ ആക്രമണ രീതികളെ അനുകരിക്കാന്‍ തയ്യാറെടുക്കുന്നു. ഈ പരിശീലനത്തെ ചാരിയറ്റ്സ് ഓഫ് ഫയര്‍ എന്നാണ് യിസ്രായേല്‍ വിശേഷിപ്പിക്കുന്നത്.

യിസ്രായേല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിശീലനം ആയിരിക്കും ഇത് എന്നാണ് വിദഗദ്ധരുടെ വിലയിരുത്തല്‍ ‍. ഈ പരിശീലനത്തിലൂടെ യിസ്രായേല്‍ ലക്ഷ്യമിടുന്നത് പ്രധാനമായും 3 കാര്യങ്ങളാണ്.

ഒന്ന് തങ്ങള്‍ യുദ്ധ സജ്ജരാണെന്ന് ശത്രുവിനെ അറിയിക്കുക. രണ്ടാമത് യിസ്രായേലിന്റെ സൈനികപരമായ കഴിവുകളെ പരിപോഷിപ്പിക്കുക.

മൂന്നാമത് അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന തങ്ങളുടെ എല്ലാ ശത്രു രാജ്യങ്ങള്‍ക്ക് എതിരെയും യുദ്ധ സജ്ജരാകുക എന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.