ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു

ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു

Asia Breaking News

ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു

ബാങ്കോക്ക്: തായ്ലന്റില്‍നിന്നും പുതിയ ഇനം ദിനോസറിന്റെ അസ്ഥികൂട അവശിഷ്ടങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

വലിയ ആനകളോളം ഭാരമുള്ളതായി കണക്കാക്കുന്ന ദിനോസറിന്റെ അവശിഷ്ടങ്ങളാണ് തിരിച്ചറിഞ്ഞത്.

തെക്കു കിഴക്കന്‍ ഏഷ്യയില്‍നിന്നുള്ള ഏറ്റവും വലിയ ദിനോസറുകളാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

നാനാറ്റിറ്റന്‍ ചച്ച ഫ്യൂമെന്‍ഡിസ് എന്നു പേരുള്ള ഈ ദിനോസറുകള്‍ക്ക് നീളമുള്ള കഴുത്തും വാലും ചെറിയ തലയുമാണുള്ളത്.

സ്തംഭങ്ങള്‍ പോലുള്ള കാലുകളുമാണ് ഇവയ്ക്കുണ്ടായിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സസ്യഭുക്കായ ഈ ദിനോസറുകള്‍ക്ക് 27 മീറ്റര്‍ നീളവും ഏകദേശം 29 ടണ്‍ ഭാരവുമുണ്ടായിരുന്നതായാണ് വിവരം.

തായ്ലന്റില്‍ ഇവ 100 മുതല്‍ 128 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.