യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം

Breaking News USA

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം
വാർത്ത : പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: സർക്കാർ രേഖകളും വിവരങ്ങളും മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ചോരുന്നത് തടയാൻ യു.എസ്. ഫെഡറൽ ജീവനക്കാർക്കായി ഏകീകൃത ‘നോൺ-ഡിസ്ക്ലോഷർ അഗ്രിമെന്റ്’ (NDA) കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു.

ഇത് സംബന്ധിച്ച നിർദ്ദേശം ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (OPM) പുറത്തുവിട്ടു.

ഏജൻസികളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ, സുപ്രധാന തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇതിന്റെ പരിധിയിൽ വരും.

കരാർ ലംഘിക്കുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും അവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.

എന്നാൽ ഈ നീക്കം ജീവനക്കാരുടെ വായടപ്പിക്കാനും അവരെ പുറത്താക്കാനുമുള്ള ശ്രമമാണെന്ന് ഫെഡറൽ ജീവനക്കാരുടെ സംഘടനയായ AFGE ആരോപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.