ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടയുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കും

ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടയുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കും

Breaking News India

ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടയുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കും

അഹമ്മദാബാദ്: അഫ്ഗാനിസ്ഥാന്‍ ‍, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളില്‍ സ്ഥിരതാമസമാക്കിയ ഹിന്ദു, ക്രിസ്ത്യന്‍ ‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് പൌരത്വം നല്‍കുന്നത്.

വിവാദമായ പൌരത്വ ഭേദഗതി നിയമത്തിന് പകരം 1955-ലെ പൌരത്വ നിയമത്തിന് കീഴിലാണ് ഇത് അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന് പൌരത്വത്തിന് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ ആവശ്യമായ പരിശോധനകള്‍ക്കായി കളക്ടര്‍ അന്വേഷണം നടത്തും.

അപേക്ഷയും അതിലെ റിപ്പോര്‍ട്ടുകളും ഒരേ സമയം കേന്ദ്ര സര്‍ക്കാരിന് ഓണ്‍ലൈനായി പരിശോധിക്കാനാകും.

2016,2018, 2022 വര്‍ഷങ്ങളില്‍ ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ ‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ പൌരത്വം അനുവദിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.