സ്കൂളില്‍ ധ്യാനം പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളുരു: സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ദിവസേന പത്തു മിനിറ്റ് ന്യാനം നിര്‍ബന്ധമാക്കാന്‍ കര്‍ണാടക ബിജെപി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്താന്‍ കുട്ടികള്‍ എല്ലാ ദിവസവും ധ്യാനിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തിന്റെ വ്യത്യസ്ഥമായ സാമൂഹിക ഘടന പരിഗണിക്കാതെയുള്ള മന്ത്രിയുടെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
മന്ത്രി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പിലെ വിദഗ്ദ്ധര്‍ക്കു മാത്രമേ വിദ്യാലയങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ അവകാശമുള്ളുവെന്നും പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധന്‍ വി.പി. നിരജ്ഞനാരാധ്യ പ്രതികരിച്ചു.

