ലോക ജനസംഖ്യ 800 കോടിയിലേക്കു കടക്കുന്നു
ഐക്യരാഷ്ട്ര സഭ: ഈ മാസം 15-ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ.
ഇത് 1950-ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്നു മടങ്ങ് അധികമാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെങ്കിലും വരും വര്‍ഷങ്ങളിലും വര്‍ദ്ധനവ് തുടരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുര്‍ദൈര്‍ഘ്യവും പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ജനസംഖ്യ 2030-ല്‍ ഏകദേശം 850 കോടിയാകും.
2050-ല്‍ 970 കോടിയും 2080-കളില്‍ 1040 കോടിയും ഉയരുമെന്നാണ് ഐക്രാഷ്ട്രസഭയുടെ വിലയിരുത്തല്‍ .
2023-ല്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും ഐക്യരാഷ്ട്ര സഭ പ്രവചിക്കുന്നു.

