ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

Breaking News Europe India

ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു
ലണ്ടന്‍ ‍: പരീക്ഷണശീലയിലുണ്ടാക്കിയ രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. മനുഷ്യനില്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുന്നതിനാണിതെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.

ഏതാനും സ്പൂണ്‍ രക്തമാണ് പരീക്ഷണത്തിനു സന്നദ്ധരായ രണ്ടു മനുഷ്യരില്‍ കുത്തി വച്ചത്. ആരോഗ്യമുള്ള പത്തുപേരിലാണ് പരീക്ഷണം നടത്തുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ രക്ത ദാതാക്കളെ തേടി അലയേണ്ടി വരുന്ന സാഹചര്യം, അത്യപൂര്‍വ്വ രക്തഗ്രൂപ്പുകള്‍ ലഭിക്കുന്നതിലുള്ള പ്രയാസവും ഒഴിവാക്കുകയാണ് ലാബില്‍ രക്തമുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം.

പരീക്ഷണത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുമിത്. ബ്രിസ്റ്റല്‍ ‍, കേംബ്രിഡ്ജ്, ലണ്ടന്‍ എന്നിവിടങ്ങളിലെയും എന്‍ ‍.എച്ച്.എസ് ബ്ളഡ് ആന്‍ഡ് ട്രാന്‍സ്പ്ളാന്റിലെയും ഗവേഷകരുള്‍പ്പെട്ട സംഘമാണ് പരീക്ഷണശാലയില്‍ രക്തമുണ്ടാക്കിയത്.

ശ്വാസകോശത്തില്‍നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓക്സിജനെത്തിക്കുന്ന ചുവന്ന രക്താണുക്കള്‍ കേന്ദ്രീകരിച്ചാണ് ഗവേഷണം. ഒരാളില്‍നിന്ന് 470 മില്ലീഗ്രാം രക്തമെടുക്കുകയാണ് ആദ്യ ഘട്ടം. ചുവന്ന രക്താണുക്കളാകാന്‍ ശേഷിയുള്ള മൂലകോശങ്ങളെ ഇതില്‍നിന്നും വേര്‍തിരിച്ചെടുക്കും.

ഇവയെ പരീക്ഷണ ശാലയില്‍ വളര്‍ത്തി ചുവന്ന രക്താണുക്കളാകാന്‍ വിടും. ഈ പ്രക്രീയയ്ക്ക് മൂന്നാഴ്ചയോളം എടുക്കും. അഞ്ചുലക്ഷം മൂലകോശങ്ങളില്‍നിന്ന് 5000 കോടി ചുവന്ന രക്താണുക്കളുണ്ടാക്കാം. ഇവയില്‍നിന്ന് ശരീരത്തിലേക്ക് പറിച്ചു നടാന്‍ പാകമായ 1500 ചുവന്ന രക്താണുക്കളെ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്.

ലാബിലുണ്ടാക്കുന്ന രക്തം മറ്റൊരാളില്‍നിന്ന് ശേഖരിക്കുന്ന രക്തത്തേക്കാള്‍ നല്ലതായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. 120 ദിവസമാണ് ചുവന്ന രക്താണുക്കളുടെ ആയുസ്.

ഓരോ തവണയും പുതിയവ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ് ചെയ്യുക. ദാതാവില്‍നിന്നെടുക്കുന്ന രക്തത്തില്‍ പുതുതായുണ്ടാക്കിയവയും നശിക്കാറായവയും കാണും.

എന്നാല്‍ ലാബിലുണ്ടാക്കിയ രക്തത്തില്‍ അതു സംഭവിക്കില്ല എന്ന പ്രത്യേകതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.