നാലര വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീക്ക് മോചനം

നാലര വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീക്ക് മോചനം

Africa Breaking News

നാലര വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീക്ക് മോചനം
ബാമക്കോ: ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍വെച്ച് നാലര വര്‍ഷം മുമ്പ് ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കൊളംബിയന്‍ കന്യാസ്ത്രീ ഗ്ളോറിയ സെസീലിയ നര്‍വായിസ് മോചിതയായി.

മാലി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റര്‍ ഗ്ളോറിയ ഇടക്കാല പ്രസിഡന്റ് അസ്സിമി ഗോയ്ട്ടലുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും പുറത്തുവിട്ടു.

ഫ്രാന്‍സിസ്ക്കന്‍ സഭാംഗമായ സിസ്റ്റര്‍ ഗ്ളോറിയയെ 2017 ഫെബ്രുവരിയിലാണ് തട്ടിക്കൊണ്ടു പോയത്.

മാലി തലസ്ഥാന നഗരിയായ ബാമക്കോയില്‍നിന്നും 400 കിലോമീറ്റര്‍ കിഴക്കുള്ള കൌട്ടിയാലയില്‍ മിഷണറിയായി സേവനം അനുഷ്ഠിക്കവേയായിരുന്നു സംഭവം. തുടര്‍ന്നു സിസ്റ്ററെക്കുറിച്ച് വ്യക്തമായി വിവരങ്ങള്‍ ലഭ്യമല്ലായിരുന്നു.

മാര്‍ച്ചില്‍ സിസ്റ്ററിന്റെ കത്ത് സഹോദരന് ലഭിച്ചതോടെ ജീവനോടെയുണ്ടെന്ന് ഉറപ്പായി. എങ്ങനെയാണ് സിസ്റ്റര്‍ മോചിതയായതെന്ന് വ്യക്തമല്ല.

ഇന്റലിജന്‍സ് ഏജന്‍സികളുടെ നാലര വര്‍ഷത്തെ പ്രയത്നമാണ് മോചനം സാദ്ധ്യമാക്കിയതെന്ന് പ്രസിഡന്റിന്റെ ഓഫീസ് വിശദീകരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.