ക്രിസ്ത്യാനികള്‍ എഐയില്‍ അമിതമായി വിശ്വസിക്കുന്നു; വിഗ്രഹാരാധനയായി മാറിയേക്കാമെന്ന് മുന്നറിയിപ്പ്

ക്രിസ്ത്യാനികള്‍ എഐയില്‍ അമിതമായി വിശ്വസിക്കുന്നു; വിഗ്രഹാരാധനയായി മാറിയേക്കാമെന്ന് മുന്നറിയിപ്പ്

Breaking News Top News

ക്രിസ്ത്യാനികള്‍ എഐയില്‍ അമിതമായി വിശ്വസിക്കുന്നു; വിഗ്രഹാരാധനയായി മാറിയേക്കാമെന്ന് മുന്നറിയിപ്പ്

കൃത്രിമ ബുദ്ധിയുടെ അതിപ്രസരണം ഇന്ന് ദൈവസഭകളിലും വ്യാപിച്ചിരിക്കുന്നു. വിശ്വാസികളും പാസ്റ്റര്‍മാരും ഇന്ന് എളുപ്പത്തിലും സൌകര്യാര്‍ത്ഥമായും ആത്മീയ കാര്യങ്ങള്‍ക്കും പ്രസംഗം തയ്യാറാക്കലിനും മറ്റും എഐയെയാണ് ഭൂരിപക്ഷവും ആശ്രയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ

ന്ന് ആത്മീയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനായി കൂടുതല്‍ ആളുകള്‍ ടെക്സ്റ്റ് വിത്ത് ജീസസ് പോലുള്ള ആപ്പുകളിലേക്കു തിരിയുന്നു. ദൈവം എഐയേക്കാള്‍ വളരെ വലുതാണെന്നുധരിച്ച് ക്രിസ്ത്യാനികള്‍ എഐ ഉപയോഗിക്കുന്നത് അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യമാണെന്നു വിശ്വസിക്കുന്നു.

ഇത് ദൈവവിശ്വാസത്തിനു ഭീഷണിയായി കാണുന്നില്ലെങ്കിലും എഐയില്‍ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കാന്‍ യു.എസിലെ ടെക്സാസിലെ അബിലീനിലുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ റേ മില്ലര്‍ കടന്നുവന്നു.

വിശ്വാസരംഗത്ത് ഈ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള സ്വീകാര്യത നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു വിഗ്രഹമായി മാറിയേക്കാമെന്ന് പറയുന്നു. ദൈവത്തേക്കാളുപരി എഐയിലാശ്രയിക്കുമ്പോള്‍ അത് ഒരു വിഗ്രാഹാരാധനാപരമായ കാര്യത്തിലേക്ക് കടന്നുവന്നിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മില്ലര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓപ്പണ്‍ എഐ ചാറ്റ് ജിപിടിയാണ് ടെക്സ്റ്റ് വിത്ത് ജീസസ് ആപ്പ് നല്‍കുന്നത്. സ്റ്റെഫാന്‍ പീറ്റര്‍ സ്ഥാപിച്ച ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള കാറ്റ്ലോഗ് സോഫ്റ്റ്വെയര്‍ കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്.

യേശുവിന്റെയും അപ്പോസ്തോലന്മാരുടെയും മറ്റ് നിരവധി ബൈബിള്‍ വ്യക്തികളുടെയും എഐ കൌണ്‍സിലറുടെയും എഐ പതിപ്പുകളുമായി സംവാദിക്കാന്‍ ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.