ശബ്ദ മലിനീകരണം ആരോപിച്ച് റുവാണ്ടയില്‍ 714 ചര്‍ച്ചുകള്‍ അടച്ചു പൂട്ടി
കിഗാലി: റുവാണ്ടയില്‍ ശബ്ദ മലിനീകരണം ആരോപിച്ച് 714 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍അടച്ചിടുവാന്‍ സര്‍ക്കാര്‍ ഉത്തരവ്.
ഫെബ്രുവരി 28-ന് റൂവാണ്ട ഗവര്‍ണന്‍സ് ബോര്‍ഡ് തലവന്‍ അനാസ്റ്റസി ഷിയാക ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. “ചില ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ ആരാധനകളില്‍ ഉച്ചത്തില്‍ ശബ്ദവും അനാരോഗ്യകരമായ പ്രവണതകളും ഉണ്ടാകുന്നു.
ഇത് ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാണ്” എന്നു പറഞ്ഞുകൊണ്ടാണ് ചര്‍ച്ചുകള്‍ക്കും ഒരു മുസ്ളീം മോസ്ക്കിനും നിരോധനം ഏര്‍പ്പെടുത്തിയത്.
അടച്ചുപൂട്ടിയ സഭകളില്‍ ഭൂരിഭാഗവും പെന്തക്കോസ്തു സഭകളുടെ ആരാധനാലയങ്ങളാണ്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍ ശക്തമായി പ്രതിഷേധിക്കുകയും രംഗത്തു വരികയുമുണ്ടായി. രാജ്യത്ത് പെന്തക്കോസ്തു സഭകള്‍ ശക്തിയാര്‍ജ്ജിച്ചു വരികയാണ്.
മറ്റു സഭകളിലെ ആരാധനാ ക്രമങ്ങളെ താരതമ്യം ചെയ്താണ് അധികൃതരുടെ നടപടി. ഉണര്‍വ്വു യോഗങ്ങളില്‍ ജനം ഉച്ചത്തില്‍ ശക്തമായി ആരാധിക്കുകയും അന്യഭാഷകളില്‍ സംസാരിക്കുകയും ചെയ്യുന്നത് പുറംലോകം അസ്വസ്ഥതയോടെയാണ് കാണുന്നത്.
പുതിയ ആത്മാക്കള്‍ ചര്‍ച്ചുകളില്‍ ആത്മീയ യോഗങ്ങളിലേക്കു കടന്നു വരുന്നതിന് തടയിടാനാണ് പുതിയ നടപടിയെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. പല സ്ഥലങ്ങളിലും ടെന്റുകളിലും ചെറിയ കെട്ടിടങ്ങളിലുമാണ് ജനം ആരാധനയ്ക്കായി കൂടുന്നത്.


Comments are closed.