നൈജീരിയ: മാര്‍ച്ച് മാസത്തില്‍ മാത്രം കൊലചെയ്യപ്പെട്ടത് 225 ക്രൈസ്തവര്‍

Breaking News Global

നൈജീരിയ: മാര്‍ച്ച് മാസത്തില്‍ മാത്രം കൊലചെയ്യപ്പെട്ടത് 225 ക്രൈസ്തവര്‍
പ്ളേട്ടോ: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്ന കിരാതന്മാരുടെ നാടായ നൈജീരിയായില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം കൊലചെയ്യപ്പെട്ടത് 225 ക്രൈസ്തവര്‍ ‍.

ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ പ്ളേട്ടോ, തരാബ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നത്. ചെറുതും വലുതുമായി 27 ആക്രമണങ്ങളാണ് നടന്നത്.

കന്നുകാലികളെ മേയ്ക്കുന്ന ഗോത്ര വിഭാഗമായ ഫുലാനി മുസ്ളീങ്ങളാണ് ആക്രമണത്തില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്ന ശക്തി. കൂടാതെ ഭീകര ഇസ്ളാമിക സംഘടനയായ ബോക്കോ ഹറാമും ക്രൈസ്തവരെ ഉന്മൂല നാശം വരുത്തുവാന്‍ രംഗത്തുണ്ട്. എന്നാല്‍ 70 ശതമാനം ആക്രമണങ്ങളും ഫുലാനി മുസ്ളീങ്ങളില്‍നിന്നുമാണ്.

രാത്രിയുടെ മറവില്‍ വീടു കയറി വെട്ടിയും കുത്തിയും വെടിവെച്ചും കൊല്ലുകയാണ് രീതി. മരിച്ചവരേക്കാള്‍ കൂടുതല്‍ ഉള്ളത് മാരകമായി പരിക്കേറ്റവരാണ്. കൂടാതം ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ ‍, വീടുകള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവയും തകര്‍ക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്യുന്നു. പതിനായിരക്കണക്കിനു ഡോളര്‍ നാശനഷ്ടമുണ്ടായതായി ക്രൈസ്തവര്‍ ആരോപിക്കുന്നു.

പ്ളേറ്റോ സംസ്ഥാനത്ത് 107 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി. മാര്‍ച്ച് 8-ന് ഒക്പോകുവയിലെ ഒമുസു ഗ്രാമത്തില്‍ ഫുലാനിക്കാര്‍ നടത്തിയ ആക്രമണത്തില്‍ 24 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച 12-ന് കവാല്‍ ഏരിയായിലെ ഡുണ്ടുവില്‍ നടന്ന ആക്രമണത്തില്‍ 25 പേര്‍ മരിച്ചു.

മാര്‍ച്ച് 14-ന് ഒമല ഡെകിന ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തില്‍ 32 പേര്‍ക്ക ജീവന്‍ നഷ്ടമായി. ഈ ആക്രമണങ്ങളാണ് ഏറ്റവും ആള്‍ നഷ്ടമുണ്ടായ ആക്രമണങ്ങള്‍ ‍. നൂറുകണക്കിനു കുടുംബങ്ങള്‍ നാടുവിടേണ്ടിവന്നു.