ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം

ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം

Breaking News Health

ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനം
കോട്ടയ്ക്കല്‍ ‍: ശുദ്ധീകരിച്ച ചേര്‍ക്കുരുവിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ‍.

വിഷാംശം അടങ്ങിയിട്ടുള്ള മരുന്ന് ചെടികളില്‍പ്പെട്ടതാണ് ചേര്‍ക്കുരു. അസംസ്കൃത രൂപത്തില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ ചൊറിഞ്ഞുപൊട്ടല്‍ ‍, ചര്‍മ്മ വീക്കം, അലര്‍ജി എന്നിവയ്ക്ക് കാരണമാകുന്നു.

ചേര്‍ക്കുരുവിന്റെ ശുദ്ധീകരണ പ്രക്രീയയ്ക്കായി വിവിധ രീതികള്‍ ആയുര്‍വേദ ഗ്രന്ഥത്തില്‍ വിവിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ശുദ്ധി ചെയ്ത ചേര്‍ക്കുരു സാമ്പിളുകളും അസംസ്കൃത രൂപത്തില്‍ ഉള്ള ചേര്‍ക്കുരുവും രാസഘടനാപരവും ജൈവഘടനാപരവുമായ പഠനങ്ങള്‍ക്കു വിധേയമാക്കി.

രാസഘടനാ പഠനത്തില്‍ ചില തന്മാത്രകള്‍ക്കു രാസമാറ്റം സംഭവിച്ചു താരതമ്യേന ടോക്സിസിറ്റി ഇല്ലാത്ത രൂപത്തിലേക്ക് മാറുന്നതായി കാണപ്പെട്ടു. എലികളില്‍ നടത്തിയ പഠനത്തില്‍ ശുദ്ധി ചെയ്ത ചേര്‍ക്കുരുവിന് അസംസ്കൃത രൂപത്തിലുള്ളതിനേക്കാള്‍ ആന്റി കാന്‍സര്‍ ഗുണം കൂടുതല്‍ ഉണ്ടെന്നും കാണപ്പെട്ടു.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നവജ്ഭായി രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി ഗവേഷണ കേന്ദ്രത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ ഡോ, ഇന്ദിര ബാലചന്ദ്രന് കീഴില്‍ ഫൈറ്റോ കെമിസ്ട്രി വിഭാഗം തലവന്‍ ഡോ. സി.ടി. സുലൈമാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

പഠനത്തിന്റെ പൂര്‍ണ്ണ ഗവേഷണ പ്രബന്ധം യു.എസി.ല്‍നിന്നും പ്രസിദ്ധീകരിക്കുന്ന റെഗുലേറ്ററി ടോക്സിക്കോളജി ആന്‍ഡ് ഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫൈറ്റോ കെമിസ്ട്രി വിഭാഗത്തിലെ എം. ദീപക്, കെ. ആര്‍ ‍. ലിജിനി, ഊട്ടി ജെ.എസ്.എസ്. കോളേജ് ഓഫ് ഫാര്‍മസിയിലെ ഡോ. ടി.കെ. പ്രവീണ്‍ ‍, ആര്യവൈദ്യശാല പ്രൊഡക്ട് ഡവലപ്മെന്റ് വിഭാഗം മേധാവി ഡോ. ഇ.എം. ആനന്ദന്‍ എന്നിവരാണ് മറ്റു ഗവേഷകര്‍ ‍.