ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

Asia Breaking News

ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍
ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ അധികാരികളുടെ ക്രൂരതമൂലം അഞ്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് വീടുകള്‍ ഇല്ലാതായി.

തെക്കന്‍ ലാവോസില്‍ സലാവന്‍ പ്രവിശ്യയിലെ റ്റാ ഒയി ജില്ലയിലെ പാസിക്ക്-കാങ്, പാറ്റോം ഗ്രാമങ്ങളിലെ അഞ്ചു കുടുംബങ്ങളിലെ 21 പേരാണ് കുടിയിറക്കപ്പെട്ടത്. ഇവര്‍ ഇപ്പോള്‍ കാടുകള്‍ക്കു സമീപമുള്ള ചെറിയ കുടിലുകളിലാണ് താമസിക്കുന്നത്.

എന്നാല്‍ നേരത്തെ ഇവരെ അധികാരികള്‍ കുടിയിറക്കി വിട്ടിരുന്നു. ഇവര്‍ക്ക് ഭവനങ്ങള്‍ വച്ച് നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു കുടിയിറക്കല്‍ ‍.

എന്നാല്‍ അധികാരികള്‍ വാക്കു പാലിക്കാതെ വന്നപ്പോള്‍ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബങ്ങള്‍ ‍.

നേരത്തെ താമസിച്ചിരുന്ന വീടുകള്‍ ഭരണകൂടം പൊളിച്ചു നീക്കിയിരുന്നു. ലാവോസിലെ ബുദ്ധമതക്കാരാണ് പലരും ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു കടന്നു വന്നത്. മതപരിവര്‍ത്തനത്തിന്റെ പേരിലും വിവേചനം നേരിടുന്നതായി ആരോപണങ്ങളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.