സോമാലിലാന്റില്‍ വിശ്വാസികള്‍ക്ക് ജയില്‍ മോചനം
ഹര്‍ഗീസ: സോമാലിയായുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് സോമാലി ലാന്റ്. ഇവിടുത്തെ ക്രൈസ്തവര്‍ വെറും ന്യൂനപക്ഷം മാത്രമാണ്.
ആകെ ജനസംഖ്യ 35 ലക്ഷമാണ്. ഒരു സമ്പൂര്‍ണ്ണ ഇസ്ളാമിക രാഷ്ട്രം. എന്നാല്‍ നിരവധി ആളുകളാണ് ക്രിസ്തുവിങ്കലേക്കു വരുന്നത്. ഇത്തരത്തില്‍ രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വന്നവരാണ് മൊഹമ്മദ് ഹംദി ദമ്പതികള്‍ .
ഇവരെയും ഇവരുടെ നവജാത ശിശുവിനെയും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 2021 ജനുവരിയില്‍ പോലീസ് അറസ്റ്റു ചെയ്ത് തടവില്‍ ഇട്ടിരിക്കുകയായിരുന്നു.
അതുപോലെ 2021 ഏപ്രില്‍ മാസത്തില്‍ 6 ക്രൈസ്തവരെക്കൂടി അറസ്റ്റു ചെയ്ത് തടവിലാക്കി. ഇസ്ളാം മതം വിട്ടു ക്രിസ്തുമതത്തെ പ്രചരിപ്പിച്ചു, രാജ്യത്തിനെതിരായി നിന്നു മുതലായ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ഇവരുടെമേല്‍ ചുമത്തിയ കേസിന്റെ വിചാരണ ആഗസ്റ്റ് 5-ന് ഹര്‍ഗീസ റീജണല്‍ കോടതിയില്‍ നടന്നു. എന്നാല്‍ ദൈവമക്കളുടെ ശക്തമായ പ്രാര്‍ത്ഥനയുടെ ഫലമായി ദൈവം പ്രവര്‍ത്തിച്ചു. എല്ലാവരെയും കുറ്റവിമുക്തരാക്കി.
കോടതി ഇവരുടെ കേസുകള്‍ റദ്ദാക്കി. സോമാലി ലാന്റിനുവേണ്ടി ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കുക.

