സുവിശേഷം പ്രസംഗിച്ചതിന് നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു

സുവിശേഷം പ്രസംഗിച്ചതിന് നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു

Breaking News Global

സുവിശേഷം പ്രസംഗിച്ചതിന് നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു
കാഠ്മാണ്ഡു: നേപ്പാളില്‍ സുവിശേഷം പ്രസംഗിച്ച 4 പേരെ പോലീസ് അറസ്റ്റു ചെയ്തു.

ആഗസ്റ്റ് 15-ന് സല്യാനില്‍ യേശുക്രിസ്തുവിനെക്കുറിച്ച് തുള്‍ ബഹദൂര്‍ ‍, രൂപ സോനം, ചന്ദ്രകാളി റാവത്ത്, ബീം കുമാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ ബാഗുകള്‍ ‍, ബൈബിളുകള്‍ ‍, പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തു. 4 പേരും രാജ്യത്തെ മതപരിവര്‍ത്തന നിരോധന നിയമത്തെ ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്.

പോലീസ് 4 പേരെയും പിറ്റേദിവസം സല്യാന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. റിമാന്റില്‍ കഴിയുന്ന 4 പേര്‍ക്കുമെതിരെ അന്വേഷണം തുടരുകയാണ്. 73-കാരനായ തെക്കന്‍ കൊറിയന്‍ മിഷണറി ചോ യുസാങ് സമാന കേസില്‍ അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് 4 പേര്‍ക്കെതിരെയുള്ള നടപടി.

ഈ വര്‍ഷം തന്നെ നിരവധി പേരെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നേപ്പാള്‍കാരും വിദേശികളുമായ മിഷണറിമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.