കോവിഡ് 19ന്റെ ഉത്ഭവം ചൈനയിലാണെന്ന് പെന്റഗണിന്റെ കണ്ടെത്തല്‍
വാഷിംഗ്ടണ്‍ : ലോകത്തെ പിടിച്ചുലച്ച കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനിലെ കുപ്രിസദ്ധമായ ലാബില്‍നിന്നാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമായി പെന്റഗണിന്റെ പ്രീമിയര്‍ മെഡിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ശാസ്ത്രജ്ഞര്‍ .
കോവിഡ് 19 പാന്‍ഡമിക് സമയത്ത് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ എനഞ്ചിനിയറിംഗ് ചെയ്ത വൈറസ് മൂലമാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്നാണ് കണ്ടെത്തല്‍ .
ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഇന്റലിജന്‍സിലെ രണ്ട് വൈറസ് വിദഗ്ദ്ധര്‍ സാര്‍സ് കോവ് 2 എന്നറിയപ്പെടുന്ന വൈറസ് മനുഷ്യരെ ബാധിക്കുന്നതിനുള്ള ഗുണങ്ങളെ അടിസ്ഥാനമാക്കി ബയോ എഞ്ചിനിയറിംഗ് ചെയ്തതാണെന്നും ഡബ്ളിയു ഐവിയിലെ മുന്‍കാല പരീക്ഷണങ്ങള്‍ മൃഗ വൈറസുകളെ കൃത്രിമമായി നിര്‍മ്മിക്കാമെന്നുമുള്ള നിഗമനത്തിലാണ്.
അവ മനുഷ്യര്‍ക്ക് വലിയ പകര്‍ച്ച വ്യാധിയാണ്.
എന്‍ഡിഎംഐ വിദഗ്ദ്ധരായ റോബര്‍ട്ട് ഗ്രഗ് കമാണ്ടറും, നേവി കമാണ്ടറും 2020-ല്‍ പ്രസിദ്ധീകരിച്ച ഒരു തരംതിരിക്കപ്പെടാത്ത ഗവേഷണ പ്രബന്ധത്തില്‍ അവരുടെ വസ്തുതകള്‍ വിവരിച്ചിട്ടുണ്ട്.

