ഞാവല്‍ പഴത്തിന്റെ കുരുവും ഇലയും തോലുമെല്ലാം ഉപയോഗപ്രദം

ഞാവല്‍ പഴത്തിന്റെ കുരുവും ഇലയും തോലുമെല്ലാം ഉപയോഗപ്രദം

Breaking News Health

ഞാവല്‍ പഴത്തിന്റെ കുരുവും ഇലയും തോലുമെല്ലാം ഉപയോഗപ്രദം

ഞാവല്‍ പഴം ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല.

നിരവധി പോഷക ഗുണങ്ങള്‍ നിറഞ്ഞതും രുചികരവുമായ ഞാവല്‍ പഴത്തില്‍ പ്രോട്ടീന്‍ ‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്. മാത്രമല്ല ഞാവല്‍ പഴത്തില്‍ ആന്തോസയാനിന്‍ ‍, കെയിംഫെനോള്‍ തുടങ്ങി നിരവധി ആാന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനക്രീയ എളുപ്പമാക്കുന്നതിനും ഉദര സംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കും.

നാരുകള്‍ ധാരാളമുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഏറെ ഉപകരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഞാവല്‍ പഴമെന്നതുപോലെ ഞാവല്‍ കുരു, ഞാവലിന്റെ ഇല, മരത്തോല്‍ എന്നിവയും മരുന്നായി ഉപയോഗിച്ചു വരുന്നുണ്ട്.

രക്തത്തിലെ ഹിമോഗ്ളെബിന്റെ അളവ് കൂട്ടാനും ഞാവല്‍ പഴങ്ങള്‍ ഏറെ ഉത്തമമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.