മിഷന്‍ സംഘടന 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാന്‍ പദ്ധതി

മിഷന്‍ സംഘടന 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാന്‍ പദ്ധതി

Breaking News Global

മിഷന്‍ സംഘടന 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാന്‍ പദ്ധതി

മിഷൌറി: ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതും അവഗണിക്കപ്പെടുന്നതുമായ സമൂഹമാണ് കുട്ടികള്‍ ‍. അവരുടെ ഇടയിലേക്ക് കഴിഞ്ഞ 8 പതിറ്റാണ്ടിലേറെയായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന യു.എസിലെ മിഷൌറിയിലെ വാറന്റണ്‍ ആസ്ഥാനമായുള്ള ഒരു മിഷന്‍ സംഘടനയായ ചൈല്‍ഡ് ഇവാഞ്ചലിസം ഫെലോഷിപ്പ് ലോകത്തിന്റെ വിവിധയിടങ്ങളിലെ 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കുന്നു.

ഇതേക്കുറിച്ച് സിഇഎഫ് #ക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മോയ്സസ് എസ്റ്റവഡ് ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

സങ്കീര്‍ത്തനം 78-ല്‍ പറയുന്ന കര്‍ത്താവിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തികളും അവന്റെ ശക്തിയും അവന്‍ ചെയ്ത അത്ഭുതങ്ങളും നാം അടുത്ത തലമുറയെ അറിയിക്കുമെന്നുള്ള സന്ദേശം മുന്‍ നിര്‍ത്തിയാണ് മിഷണറി പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.

വിശ്വാസികള്‍ അടുത്ത തലമുറയോട് ദൈവത്തെക്കുറിച്ചുള്ള അറിവിനെക്കുറിച്ച് ആശയ വിനിമയം നടത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

1937-ല്‍ സ്ഥാപിതമായ സിഇഎഫ് അതിന്റെ ദൌത്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. യു.എസിലെ 50 സംസ്ഥാനങ്ങളിലും ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും സിഇഎഫ് പ്രവര്‍ത്തിക്കുന്നു. സമീപ കാലത്ത് 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാനുള്ള പരിശ്രമത്തിലാണ്.

ഇതിനായി ഗുഡ് ന്യൂസ് ക്ളബ്ബ് ഉള്‍പ്പെടെ നിരവധി വ്യക്തിഗത മന്ത്രാലയങ്ങളും സിഇഎഫ് സ്ഥാപിച്ചു. 1 മണിക്കൂര്‍ മുതല്‍ 1.15 മണിക്കൂര്‍ വരെയുള്ള സണ്ടേസ്കൂള്‍ സുവിശേഷ കേന്ദ്രീകൃത അധ്യാപനമായി നടത്തപ്പെടുന്നു.

ഇതിന്റെ മുന്നോടിയായി 2022-ല്‍ മാത്രം ലോകമെമ്പാടുമുള്ള അര ലക്ഷത്തോളം അദ്ധ്യാപകരെ സിഇഎഫ് പരിശീലിപ്പിച്ചു, അദ്ദേഹം വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.