മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ബൈബിളുകളും പുസ്തകങ്ങളും എത്തിക്കുന്നു

മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ബൈബിളുകളും പുസ്തകങ്ങളും എത്തിക്കുന്നു

Breaking News Middle East

മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ബൈബിളുകളും പുസ്തകങ്ങളും എത്തിക്കുന്നു
യെരുശലേം: മിഡില്‍ ഈസ്റ്റില്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ മിഷന്‍ ക്രൈ 50,000 അറബിക് ബൈബിളുകളും ആയിരക്കണക്കിനു ക്രിസ്ത്യന്‍ പുസ്തകങ്ങളും സുവിശേഷ പ്രചരണ സാമഗ്രികളും വിതരണം ചെയ്തു.

കൂടുതലും യിസ്രായേലിലാണ് വിതരണം ചെയ്തത്. ഇനി യിസ്രായേലിന്റെ അയല്‍ രാഷ്ട്രങ്ങളായ യോര്‍ദ്ദാന്‍ ‍, പലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍കൂടി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി മിഷന്‍ ക്രൈ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാസന്‍ വാള്‍ ഫോര്‍ഡ് പറഞ്ഞു.

ഇതിനായി 30,000 ബൈബിളുകള്‍ ‍, ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ ‍, ബൈബിള്‍ പഠന പുസ്തകങ്ങള്‍ എന്നിവ തയ്യാറാക്കി വെച്ചിരിക്കുന്നതായും പക്ഷെ സാമ്പത്തികമാണ് പ്രശ്നമെന്നും വൂള്‍ ഫോര്‍ഡ് പറഞ്ഞു.

യോര്‍ദ്ദാനിലെയും, പലസ്തീനിലെയും അറബി സഹോദരങ്ങള്‍ കര്‍ത്താവിനെ അറിയട്ടെ. അവര്‍ക്ക് സുവിശേഷം പങ്കുവെയ്ക്കാനായി സംഘടന പരിശ്രമിക്കുകയാണ്.

ദൈവസഭയുടെ ആരംഭ സ്ഥലമായ യിസ്രായേല്‍ ‍-പലസ്തീന്‍ മണ്ണില്‍ വിശ്വാസികളുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. അവിടത്തെ യെഹൂദരും, അറബികളും കര്‍ത്താവിങ്കലേക്കു കടന്നു വരണം. ദൈവവചനം അവര്‍ക്ക് രൂപാന്തിരം നല്‍കണം. അതാണ് സംഘടനയുടെ ലക്ഷ്യം.