ക്രൈസ്തവ പീഢനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്ത് ബൈബിളുകള്‍ അയയ്ക്കുന്നു

ക്രൈസ്തവ പീഢനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്ത് ബൈബിളുകള്‍ അയയ്ക്കുന്നു

Asia Breaking News

ക്രൈസ്തവ പീഢനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്ത് ബൈബിളുകള്‍ അയയ്ക്കുന്നു
ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തര കൊറിയയിലേക്ക് ബൈബിളുകള്‍ അയയ്ക്കുന്നു.

അന്താരാഷ്ട്ര ബൈബിള്‍ വിതരണ മിഷന്‍ സംഘടനയായ വേള്‍ഡ് ഹെല്‍പ്പാണ് ക്രൂരനായ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഭരണത്തിന്‍ കീഴില്‍ ദുരിത ജീവിതം നയിക്കുന്ന പതിനായിരങ്ങള്‍ക്ക് ദൈവവചനവും ഭക്ഷണ സാധനവും എത്തിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നിരവധി ലേബര്‍ ക്യാമ്പുകളില്‍ പീഢനങ്ങള്‍ സഹിക്കുന്നവരെയും ദൈവവചനത്തിനായി ദാഹിക്കുന്നവരുടെ ശരീരത്തെയും ആത്മാവിനെയും പോഷിപ്പിക്കാന്‍വേണ്ടിയാണ് സാഹസികമായി ബൈബിളുകളും ബക്ഷണസാധനങ്ങളും എത്തിക്കുന്നതെന്ന് വേള്‍ഡ് ഹെല്‍പ്പ് പ്രവര്‍ത്തകര്‍ പറയുന്നു.

നിലവില്‍ ഉത്തര കൊറിയയില്‍ ഒരു ബൈബിള്‍ കൈവശം വയ്ക്കുന്നത് പോലും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും കടുത്ത ശിക്ഷാവിധികളും നടപ്പാക്കുന്ന ഉത്തര കൊറിയയില്‍ ഓരോ വീട്ടിലും ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ ഫോട്ടോ നിര്‍ബന്ധമായും വയ്ക്കണമെന്നാണ് നിയമം.

എന്നിരുന്നാലും വളരെ അപകടകരവും ശ്രമകരവുമായ ഒരു ദൌത്യമാണ് തങ്ങള്‍ ചെയ്യുവാന്‍ പോകുന്നതെന്ന് വേള്‍ഡ് ഹെല്‍പ്പ് പ്രസിഡന്റ് നോയല്‍ ബ്രൂവര്‍ യീറ്റസ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഈ മഹാദൌത്യത്തിനായി ദൈവമക്കളുടെ പ്രാര്‍ത്ഥനയും സഹായവും തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യമോ, മതസംബന്ധമായ പ്രവര്‍ത്തനങ്ങളോ കര്‍ശനമായി നിരോധിച്ചിരിക്കുന്ന ഉത്തര കൊറിയയില്‍ പലരും അതീവ രഹസ്യമായി കര്‍ത്താവിനെ ആരാധിക്കുകയും സുവിശേഷം പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.

മരണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ക്രൈസ്തവര്‍ രാജ്യത്ത് ജീവിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.