മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; പുളിപ്പിച്ച ഭക്ഷണം കഴിക്കാമെന്ന് പഠനം
ലോകം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും ജീവിത ശൈലീ രോഗങ്ങളും മനുഷ്യനെ ഏറെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ഉറക്കമില്ലായ്മയും ഭക്ഷണ രീതിയും തിരക്കുപിടിച്ച ജീവിതവുമാണ് മിക്കപ്പോഴും മനുഷ്യന്റെ ആരോഗ്യത്തെ താളം തെറ്റിക്കുന്നതില്‍ സ്വാധീനിക്കുന്നത്.
മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഭക്ഷണം ദിവസവും ഉള്‍പ്പെടുത്തുന്നതോടെ ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ദോശ, ഇഡ്ഡലി, തൈര്, അച്ചാറുകള്‍ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍ .
ദിവസവും പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ പോസിറ്റീവ് ആകാനും തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് കണ്ടെത്തല്‍ .
പുളിപ്പിച്ച തയ്യാറാക്കുന്ന ഏകദേശം 200 ഓളം വിഭവങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പുളിപ്പിച്ച ഭക്ഷണം കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഉത്പ്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാന്റെ ഉറവിടമാണ്. ഇവ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ ബ്രയിന്‍ മെസ്സഞ്ചറുകള്‍ അടങ്ങിയിട്ടുണ്ട്.
പുളിപ്പിച്ച ഭക്ഷണം ശീലമാക്കുന്നതോടെ ഇവ നല്ല ഉറക്കത്തിനും സഹായകരമാകും.