ഇന്ത്യയില്‍ മൂന്നിലൊന്നുപേരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പിടിയില്‍ .
ഇതില്‍ 60 ശതമാനം പേരും തങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളതിനെക്കുറിച്ച് ബോധവാന്മാരല്ല. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ.) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലാണ് ഇന്ത്യാക്കാരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കൂടുതലായി കണ്ടുവരുന്നതെന്നു സി.എസ്.ഐ. പ്രസിഡന്റ് എച്ച്.കെ. ചോപ്ര പറഞ്ഞു. ജനസംഖ്യയില്‍ 42% പേരാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പിടിയിലുള്ളത്.
രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍ നിന്നായി 1.8 ലക്ഷം പേരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ മൂന്നില്‍ രണ്ടും 60 വയസ്സില്‍ താഴെയുള്ളവരാണ്.

