ഗ്രീന്‍ ടീ കുടിക്കുന്നവര്‍ സൂക്ഷിക്കുക, കരള്‍വീക്കം ഉണ്ടാവാം

Breaking News Health

ഗ്രീന്‍ ടീ കുടിക്കുന്നവര്‍ സൂക്ഷിക്കുക, കരള്‍വീക്കം ഉണ്ടാവാം
ലണ്ടന്‍ ‍: പതിവായി ട്രീന്‍ ടീ കുടിച്ച പെണ്‍കുട്ടിക്ക് കരള്‍വീക്കം. ലണ്ടനിലാണ് സംഭവം. പെണ്‍കുട്ടി പ്രതിദിനം 3 കപ്പ് വീതം ഗ്രീന്‍ ടീ കുടിക്കാറുണ്ടായിരുന്നു.

 

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് എന്‍ ‍.എച്ച്.എസില്‍ ചികിത്സ തേടിയപ്പോഴാണ് കരള്‍വീക്കം സ്ഥിരീകരിച്ചത്. മദ്യപിക്കുകയോ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത പെണ്‍കുട്ടിക്ക് കരള്‍വീക്കം ബാധിച്ചതെങ്ങനെയെന്ന പരിശോധനയിലാണ് വില്ലന്‍ ഗ്രീന്‍ ടീ തന്നെയാണെന്ന് കണ്ടെത്തിയത്.

 

ഗ്രീന്‍ ടീയിലെ ‘കമേലിയ സിനെസിസ്’ എന്ന വസ്തുവാണ് കരള്‍ വീക്കത്തിന് കാരണമായത്. അമിത വണ്ണം കുറയ്ക്കാന്‍ യെമന്‍ കാരിയായ പെണ്‍കുട്ടി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണ് ഗ്രീന്‍ ടീ. ഒടുവില്‍ കരള്‍ വീക്കം ബാധിച്ച പെണ്‍കുട്ടിക്ക് രോഗം വഷളായി മഞ്ഞപ്പിത്തബാധയുമുണ്ടായി.

 

നൂറ് പാക്കറ്റ് വീതം അടങ്ങുന്ന രണ്ടു ബോക്സ് ഗ്രീന്‍ ടീയാണ് പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴിയായി വാങ്ങിയത്. ഇത് മാസങ്ങളായി ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കരളിന് ദോഷകരമാണെന്ന് നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.