എ.ടി.എമ്മുകളില്‍ 50 രൂപാ നോട്ട് ലഭ്യമാക്കാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ 50 രൂപയുടെ നോട്ട് ലഭ്യമാക്കണമെന്ന് എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ 100, 500, 1000 രൂപാ നോട്ടുകളാണ് എ.ടി.എമ്മുകളില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് ബാങ്കിന്റെ അപൂര്‍വ്വം ചില എ.ടി.എമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ 50 രൂപാ നോട്ട് ലഭിക്കുന്നത്. ആര്‍ .ബിയുടെ പുതിയ നിര്‍ദ്ദേശം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും.

